|    May 26 Fri, 2017 6:35 pm
FLASH NEWS

റിപബ്ലിക് ദിന പരിശീലനത്തിനിടെ വ്യോമസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

Published : 14th January 2016 | Posted By: SMR

കൊല്‍ക്കത്ത: റിപബ്ലിക് ദിന പരേഡിന്റെ പരിശീലനത്തിനിടയിലേക്ക് അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ച് വ്യോമസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. സേനയുടെ പരേഡ് പരിശീലകനായ അഭിമന്യൂ ഗൗഡ് (21) ആണു മരിച്ചത്. പരിശീലനത്തോടനുബന്ധിച്ചു ഗതാഗതനിയന്ത്രണം നിലനിന്നിരുന്ന ഭാഗത്താണ് അപകടം. ബാരിക്കേഡുകള്‍ തകര്‍ത്തെത്തിയ കാര്‍ ഉദ്യോഗസ്ഥനെ ഇടിച്ചശേഷം വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു.

പിന്നീട് ഉപേക്ഷിച്ച നിലയി ല്‍ കണ്ടെത്തിയ കാര്‍ മുന്‍ ആര്‍ജെഡി എംഎല്‍എ മുഹമ്മദ് ഷൊറാബ് ടോറയുടെ മകന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാ ല്‍ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലിസ് അറിയിച്ചു.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. മരിച്ച ഉദ്യോഗസ്ഥന്റെ ബന്ധുക്കളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷമായിരുന്നു മമതയുടെ പ്രതികരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day