|    Feb 22 Thu, 2018 12:40 am
FLASH NEWS

റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കം

Published : 21st January 2017 | Posted By: fsq

 

ആലപ്പുഴ: അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വിപുലമായി നടത്താന്‍ കലക്ടറേറ്റില്‍ കൂടിയ യോഗം തീരുമാനിച്ചു. ജില്ലാതല ആഘോഷം ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് 26നു നടക്കും. രാവിലെ 8.30ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് ദേശീയപതാക ഉയര്‍ത്തും. ലോക്കല്‍ പോലിസ്, സായുധ പോലിസ്, വനിത പോലിസ്, എക്‌സൈസ്, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പോലിസ് കേഡറ്റ്‌സ്, ബുള്‍ബുള്‍, കബ്‌സ് എന്നീ വിഭാഗങ്ങളുടെ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പരേഡില്‍ പങ്കെടുക്കുന്നവരുടെ റിഹേഴ്‌സല്‍ 21, 23, 24 തിയ്യതികളില്‍ റിക്രിയേഷന്‍ മൈതാനത്ത് നടക്കും. 21നും 23നും ഉച്ചകഴിഞ്ഞ് മൂന്നിനും 24ന് രാവിലെ ഏഴിനുമാണ് റിഹേഴ്‌സല്‍. പോലിസിന്റെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും ബാന്‍ഡ് സെറ്റുകള്‍ അകമ്പടി സേവിക്കും. ദിനാഘോഷത്തോടനുബന്ധിച്ച് ദേശഭക്തി ഗാനാലാപനം, ബാന്‍ഡ് ഡിസ്‌പ്ലേ, കലാപരിപാടികള്‍ എന്നിവ നടക്കും.ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, സ്വാതന്ത്ര്യസമരസേനാനികള്‍, ഗാന്ധിയന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിലെ സമസ്തമേഖലയിലുമുള്ളവര്‍ ജില്ലാതല റിപബ്ലിക് ദിനാഘോഷചടങ്ങില്‍ പങ്കെടുക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. എഡിഎം എം കെ കബീര്‍, വിവിധ വകുപ്പിന്റെ ജില്ലാതല ഓഫിസര്‍മാര്‍, എന്‍സിസി, സ്റ്റുഡന്റ്‌സ് പോലിസ്, സ്‌കൗട്ട്‌സ്, ബുള്‍ബുള്‍ യൂനിറ്റുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss