|    Feb 22 Thu, 2018 12:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റിപബ്ലിക് ദിനാഘോഷം ഇന്ന്ഡല്‍ഹി സുരക്ഷാവലയത്തില്‍

Published : 26th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ 68ാമത് റിപബ്ലിക് ദിനം ഇന്ന് ആഘോഷിക്കും. ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന ചടങ്ങി ല്‍ യുഎഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്‌യാന്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ ഒമ്പതിന് അശ്വഭടന്‍മാരുടെ അകമ്പടിയോടെ സര്‍വസൈന്യാധിപനായ രാഷ്ട്രപതി പ്രണബ്മുഖര്‍ജി രാജ്പഥില്‍ എത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കും. തുടര്‍ന്ന് ദേശീയഗാനത്തിന്റെ അകമ്പടിയോടെ ത്രിവര്‍ണപതാക ഉയര്‍ത്തും. 9.50ന് റിപബ്ലിക് ദിനാഘോഷത്തിലെ മുഖ്യആകര്‍ഷക പരിപാടിയായ പരേഡ് വിജയ്ചൗക്കില്‍ നിന്നു തുടങ്ങും. ഇന്ത്യാഗേറ്റ്, തിലക്മാര്‍ഗ്, ബഹാദൂര്‍ഷാ സഫര്‍ മാര്‍ഗ് വഴി ചെങ്കോട്ടാ മൈതാനിയില്‍ പരേഡ് സമാപിക്കും. ഇത്തവണ മുഖ്യാതിഥി യുഎഇ കിരീടാവകാശി ആയതിനാല്‍ യുഎഇ സൈന്യവും പരേഡില്‍ പങ്കെടുക്കും. ഇതോടൊപ്പം ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പരേഡ് നടക്കും. ഇവിടങ്ങളില്‍ മന്ത്രിമാര്‍ സല്യൂട്ട് സ്വീകരിക്കും. റിപബ്ലിക് ദിനം പ്രമാണിച്ച് രാജ്യതലസ്ഥാനനഗരി ദിവസങ്ങളായി അതീവ സുരക്ഷയിലാണ്. രാജ്പഥിന് രണ്ടരകിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ സ്വകാര്യ, സര്‍ക്കാര്‍ കെട്ടിടങ്ങളും സവിശേഷ സുരക്ഷാ സേന (എസ്പിജെ) യുടെ നിരീക്ഷണത്തിലാണ്. ആയിരക്കണക്കിന് ആയുധധാരികളായ അധിക സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഡല്‍ഹി പോലിസ് മുതല്‍ കേന്ദ്രസുരക്ഷാ സേനവരെയുള്ള അമ്പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പ്രധാനഭാഗങ്ങളില്‍ താ ല്‍ക്കാലിക സിസിടിവിയും സ്ഥാപിച്ചു. ഇവ നിരീക്ഷിക്കാനായി എട്ട് കണ്‍ട്രോള്‍ റൂമുകളും തുറന്നു. നിരീക്ഷണത്തിനായി ആളില്ലാ വിമാനവും (ഡ്രോ ണ്‍) ഉപയോഗിക്കുന്നുണ്ട്. തന്ത്രപ്രധാനമേഖലയിലെ ബഹുനില കെട്ടിടങ്ങള്‍ക്കു മുകളിലും സായുധസൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.  ഇന്നലെ മുതല്‍ ഇന്ത്യാഗേറ്റ് രാജ്പഥ് വഴിയുള്ള പൊതുഗതാഗതം നിര്‍ത്തലാക്കി. നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം ട്രാഫിക് സംവിധാനം കര്‍ശനമാക്കിയിട്ടുണ്ട്. സംശയമുള്ള വാഹനങ്ങള്‍ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss