|    Mar 24 Fri, 2017 11:50 am
FLASH NEWS

റിപബ്ലിക്കന്‍ വേദിക്കുമുമ്പില്‍ പതാക കത്തിച്ചു

Published : 22nd July 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ദേശീയസമ്മേളന വേദിക്കുമുമ്പില്‍ ദേശീയപതാക കത്തിച്ചു പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് ഒഹായോ സംസ്ഥാനത്തെ ക്ലീവ്‌ലാന്റിലെ സമ്മേളനവേദിക്കു മുമ്പില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. സംഘര്‍ഷസ്ഥലത്ത് പോലിസ് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും പ്രതിഷേധക്കാരില്‍ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കുറ്റകൃത്യങ്ങള്‍ക്കെതിരായ രാഷ്ട്രീയ പ്രസ്താവനയെന്ന നിലയ്ക്കാണ് യുഎസ് പതാക കത്തിച്ചതെന്ന് പ്രതിഷേധം സംഘടിപ്പിച്ച റവല്യൂഷനറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി കാള്‍ ഡിക്‌സ് പറഞ്ഞു.
17 പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പോലിസുകാരെ ആക്രമിച്ചു എന്ന കുറ്റത്തിനു രണ്ടു പേര്‍ക്കെതിരേയും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനു 15 പേര്‍ക്കെതിരേയും കേസെടുത്തതായി പോലിസ് അറിയിച്ചു. രണ്ടു പോലിസുകാരെ സമരക്കാര്‍ ആക്രമിച്ചെന്നും അവര്‍ക്ക് പരിക്കേറ്റതായും പേലീസ് പറഞ്ഞു. ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരം രാജ്യത്തിന്റെ പതാക കത്തിക്കുന്നത് കുറ്റകരമല്ല.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക