|    Oct 23 Tue, 2018 11:34 pm
FLASH NEWS

റിന്‍സു ബിജുവിന്റെ മരണത്തിലെ ദുരൂഹത; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published : 23rd September 2017 | Posted By: fsq

 

പത്തനാപുരം: പിറവന്തൂര്‍ വെട്ടിത്തിട്ട സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി റിന്‍സി ബിജു(16)വിന്റെ മരണത്തിലെ ദുരൂഹത നീക്കമെന്നാവശ്യപ്പെട്ട് ആക്്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിനെ തുടര്‍ന്നാണ് പുനലൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് ഇന്ന് നടത്താനിരുന്ന മാര്‍ച്ച് മാറ്റിവച്ചതായാണ് ആക്ഷന്‍കൗണ്‍സില്‍ പ്രവര്‍ത്തകര്‍ അറിയിച്ചത്. കേസ് സിബിഐ പോലുള്ള ഏജന്‍സിയെക്കൊണ്ടാണ് അന്വേഷിപ്പിക്കേണ്ടിയിരുന്നതെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ലോക്കല്‍ പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് സമരത്തിന് ആഹ്വാനം ചെയ്തതെന്നും ഭാരവാഹികള്‍ പറഞ്ഞു.— കഴിഞ്ഞ ജൂലൈ ഇരുപത്തിയൊന്‍പതിനാണ് ബിജു-  ബീന ദമ്പതികളുടെ മകള്‍ റിന്‍സിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിന്‍സിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായും, കിടപ്പു മുറിയുടെ ഒരു വാതില്‍ തുറന്ന് കിടന്നിരുന്നതായും മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.—  ഇതോടെ മോഷണ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടതാണെന്ന് സംശയമുയര്‍ന്നു. പോലീസ് സര്‍ജനും ഫോറന്‍സിക് സംഘവും ഡോഗ്‌സ്‌ക്വാഡും  ജില്ലാ പോലീസ് മേധാവിയുടെ കീഴിലുളള പ്രത്യേക സംഘവും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ മരണം ആത്മഹത്യയാണെന്ന് പറയുന്ന പോലീസിന് അക്കാര്യത്തില്‍ വ്യക്തത വരുത്താനും സാധിച്ചിട്ടില്ല. അന്വേണവുമായി മാതാപിതാക്കള്‍ സഹകരിക്കാത്തത് കേസ് നീണ്ടുപോകാന്‍ കാരണമായതായും പറയുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ മരണത്തിന്റെ  ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷ പോലീസ് പങ്കുവെച്ചെങ്കിലും അന്വേഷണം ഏതാണ്ട് ഇപ്പോള്‍ അവസാനിപ്പിച്ച രീതിയാണ്. പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെങ്കില്‍ അതിലെ പ്രതികളെ എന്തുകൊണ്ട് പിടികൂടുന്നില്ലെന്നും ആത്മഹത്യയാണെങ്കില്‍ അതില്‍ വ്യക്തത വരുത്തുവാന്‍ പോലീസ് തയാറാകണമെന്നുമായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരുടെ ആവശ്യം.—

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss