|    Aug 16 Thu, 2018 7:28 am
FLASH NEWS

റിന്‍ഷാ മറിയത്തിന് പൗരാവലിയുടെ സ്വീകരണം

Published : 8th August 2018 | Posted By: kasim kzm

തൃക്കരിപ്പൂര്‍: നേപ്പാളില്‍ നടന്ന ആറാമത് ദക്ഷിണേഷ്യന്‍ ഇന്‍വിറ്റേഷന്‍ തൈക്വണ്‍ഡോ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ തൃക്കരിപ്പൂര്‍ നീലംബം സ്വദേശി റിന്‍ഷാ മറിയത്തിന് ജന്‍മനാട് സ്വീകരണം നല്‍കി. പെന്റ് ഇന്റര്‍നാഷനല്‍, റെഡ് സ്‌കൈ ഇന്റര്‍നാഷനല്‍, പുസ് ആന്റ് മാസ്‌ക് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. റിന്‍ഷയെയും സഹോദരന്‍ റിഷാനെയും തുറന്ന വാഹനത്തില്‍ തൃക്കരിപ്പൂരില്‍ നിന്ന് നീലംബത്തേക്ക് ആനയിച്ചു. നേപ്പാളില്‍ നിന്ന് കഴിഞ്ഞ മാസം ബംഗളൂരുവില്‍ എത്തിയ റിന്‍ഷ ഇന്നലെയാണ് തൃക്കരിപ്പൂരില്‍ എത്തിയത്.
റിന്‍ഷ എത്തുന്നതറിഞ്ഞ് ഗ്രാമം സ്വീകരണം ഒരുക്കുകയായിരുന്നു. 10 വയസ്സില്‍ താഴെയുള്ളവരുടെ 22-24 കിലോ ഭാരമുള്ള വിഭാഗത്തിലാണ് റിന്‍ഷ രാജ്യത്തിനുവേണ്ടി സ്വര്‍ണം നേടിയത്. അവസാന റൗണ്ടില്‍ നേപ്പാളിയുമായി ആയിരുന്നു മല്‍സരം. രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന ദേശീയ മീറ്റിലും റിന്‍ഷ സ്വര്‍ണം കൊയ്തിരുന്നു. അടുത്തിടെ വയനാട്ടില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് കപ്പ് കരാത്തെ ചാംപ്യന്‍ഷിപ്പില്‍ മൂന്നു വിഭാഗങ്ങളില്‍ റിന്‍ഷ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
പെന്റ് ഇന്റര്‍നാഷനല്‍ ക്ലബ് ഓഫിസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ചന്തേര എസ്‌ഐ വിപിന്‍ ചന്ദ്രന്‍ ഉപഹാരം നല്‍കി. യു പി സഹീര്‍ അധ്യക്ഷത വഹിച്ചു. സി സലാം, സി സമദ്, ഷെഹന്‍ഷാ, ജമീസ്, നബീല്‍ ബക്കര്‍, നാസിഹ്, റിയാസ്, വി പി അബ്ദുല്ല, എ പി സുഫൈദ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss