|    Jul 25 Tue, 2017 10:18 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റിതു റാണി അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് വിരമിച്ചു

Published : 24th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍  ടീം ക്യാപ്റ്റന്‍ റിതുറാണി അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. റിയോ ഒളിംപിക്‌സില്‍ ടീമി ല്‍ ഇടം നല്‍കാത്തതില്‍ മനംനൊന്താണ് താരം വിടവാങ്ങല്‍  നടത്തിയതെന്നാണ് അഭ്യൂഹം. നിസാര കാരണങ്ങളുടെ പേരിലാണ് ഒളിംപിക്‌സ് ടീമില്‍ നിന്നും തന്നെ പുറത്താക്കിയതെന്നും 24കാരിയായ റിതു ആരോപിച്ചു. ഞായറാഴ്ച ഭോപ്പാലില്‍ ആരംഭിച്ച ദേശീയ ടീമിന്റെ  പരിശീലനക്യാംപിലേക്ക്  റി തുവിനെ ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ തീരുമാനം അറിയിച്ച് റിതുവിന്റെ ഇമെയില്‍ വന്നതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്ര പറഞ്ഞു. വിരമിക്കല്‍ റിതുവിന്റെ വ്യക്തിപരമായ കാര്യമാണെ ന്നും ഇന്ത്യന്‍ ഹോക്കിക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മറുപടി സന്ദേശം ഹോക്കി ഇന്ത്യ അയച്ചുവെ ന്നും  ബത്ര പറഞ്ഞു.
റിതുവിന്റെ നായകത്വത്തില്‍ 2013ലെ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോ ഫിയില്‍ വെള്ളിയും 2014ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും  ഇ ന്ത്യ കരസ്ഥമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക