|    Jan 22 Sun, 2017 9:45 pm
FLASH NEWS

റിട്ട. ഹെഡ്മിസ്ട്രസിന്റെ കൊലപാതകം: ഭര്‍ത്താവ് റിമാന്‍ന്റില്‍

Published : 30th September 2016 | Posted By: Abbasali tf

കാട്ടാക്കട: റിട്ട. ഹെഡ്മിസ്ട്രസിനെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിനെ റിമാ ന്റ്‌ചെയ്തു. വിളപ്പില്‍ശാല കുന്നുംപുറം ഏയ്ഞ്ചല്‍ വില്ലയില്‍ റിട്ട. ഹെഡ്മിസ്ട്രസ് ശോശാമ്മ ഗീവര്‍ഗീസി (63)നെ കൊലപ്പെടുത്തിയ കേസിലാണു ഭര്‍ത്താവ് യേശുദാസി (68)നെ റിമാന്‍ഡ് ചെയ്തത്. കുടുംബകലഹത്തെ തുടര്‍ന്നു ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45നാണു യേശുദാസ് മണ്‍വെട്ടി കൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയത്. നിരന്തര ഉപദ്രവം കാരണം ശോശാമ്മ കുറേക്കാലമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിച്ചു വരികയായിരുന്നു. ഇരുവരുടെയും പേരിലുള്ള കുന്നുംപുറത്തെ വീടും സ്ഥലവും യേശുദാസിനും ശോശാമ്മയ്ക്കും തുല്യമായി വീതിക്കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഇതനുസരിച്ചു ചൊവ്വാഴ്ച രാവിലെ കോടതി നിയോഗിച്ച അഭിഭാഷകനും പോലിസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നു വീടും സ്ഥലവും വീതിച്ചുനല്‍കി. തനിക്ക് കിട്ടിയ വീടിന്റെ ഭാഗം മതില്‍കെട്ടി വേര്‍തിരിക്കുന്ന ജോലി ചെയ്യിക്കുകയായിരുന്നു ശോശാമ്മ. ഈ സമയത്താണു യേശുദാസ് കരുതിക്കൂട്ടി കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ശോശാമ്മയെ അക്രമിച്ചതെന്നു പോലിസ് പറയുന്നു. സംഭവസ്ഥലത്തു നിന്ന് അന്നുതന്നെ നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തില്‍ പോലിസ് സംഘം പ്രതിയെ പിടികൂടിയിരുന്നു. വീട് ഭാഗം വച്ചതിലുള്ള വിരോധമാണു ഭാര്യയെ ദാരുണമായി കൊല്ലാന്‍ പ്രേരിപ്പിച്ചതെന്നു പ്രതി പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. തെളിവെടുപ്പിനു ശേഷം ഇന്നലെ വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാ ന്റ്‌ചെയ്യുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക