|    Jun 21 Thu, 2018 7:59 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

റിട്ട. പോസ്റ്റ്മാന്‍ തമിഴ്‌നാട്ടില്‍ മരിച്ച നിലയില്‍

Published : 6th May 2016 | Posted By: SMR

കുളത്തൂപ്പുഴ: ആര്യന്‍ങ്കാവിലെ മകന്റെ വീട്ടില്‍ നിന്നു കുളത്തൂപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങവെ കാണാതായ കുളത്തൂപ്പുഴ കുമരം കരിക്കം പുത്തന്‍വീട്ടില്‍ പൊന്നയ്യാപിള്ള(72)യെ തമിഴ്‌നാട് നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 24നാണ് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് തന്‍മല പോലിസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെ നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ അജ്ഞാതനെ റെയില്‍വേ പോലിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാണാതായെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നാഗര്‍കോവില്‍ സ്വദേശിയാണ് കഴിഞ്ഞദിവസം ബന്ധുക്കളെ ഈ വിവരം അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്മാനായി സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം ഏറെ നാളായി മകനോടൊപ്പം ആര്യങ്കാവിലായിരുന്നു പൊന്നയ്യാപിള്ള. ഭാര്യ: ഇന്ദിര. മക്കള്‍: സുബാഷ്, റാണി, അജയകുമാര്‍. മരുമക്കള്‍: അനിത, സിന്ധു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss