|    Feb 19 Mon, 2018 7:38 am
FLASH NEWS

റിട്ട. ഡെപ്യൂട്ടി രജിസ്ട്രാറുടെ ദുരൂഹമരണം; രണ്ടുപേരെ ചോദ്യം ചെയ്തു

Published : 2nd August 2017 | Posted By: fsq

 

തളിപ്പറമ്പ്: റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ തൃഛംബരത്തെ ബാലകൃഷ്ണന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോറോം സ്വദേശിയും ഇപ്പോള്‍ രാമന്തളിയില്‍ താമസിക്കാരിയുമായ ജാനകിയെയും സഹോദരനായ ഓട്ടോ ഡ്രൈവര്‍ രാഘവനെയും പോലിസ് ചോദ്യം ചെയ്തു. കേസന്വേഷിക്കുന്ന ഡിവൈഎസ്പി കെ വി വേണുഗോപാലന്റെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സിഐ എം പി ആസാദാണ് ഇരുവരെയും ചോദ്യം ചെയ്തത്. രാഘവനെ കഴിഞ്ഞ ദിവസം വൈകീട്ടും ജാനകിയെ ഇന്നലെ രാവിലെയുമാണ് ചോദ്യം ചെയ്തത്. ജാനകിയെ വിവാഹം ചെയ്‌തെന്ന വ്യാജരേഖയുണ്ടാക്കിയതു സഹോദരന്‍ ശ്രീകുമാറും ഭാര്യ അഡ്വ. ശൈലജ കുമാരിയും ചേര്‍ന്നാണെന്നാണു പോലിസിനു ലഭിച്ച വിവരം. പിന്നീട് ഇവര്‍ കൃത്രിമ രേഖ ചമച്ച് ബാലകൃഷ്ണന്റെ കോടികളുടെ സ്വത്ത് കൈവശപ്പെടുത്തി. ഇതുസംബന്ധിച്ച നിര്‍ണായക മൊഴി ഇവരില്‍ നിന്ന് പോലിസിനു ലഭിച്ചതായാണു സൂചന. കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലിസ് വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതിനിടെ കേസിലെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അഡ്വ. ശൈലജയെയും ഭര്‍ത്താവ് ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യാന്‍ പോലിസ് ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം വൈകീട്ടും രാത്രിയിലും തായിനേരിയിലെ ഇവരുടെ വീട്ടില്‍ സിഐ ആസാദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇവര്‍ ഒളിവില്‍ പോയെന്നാണു പോലിസ് നിഗമനം. എറണാകുളത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ പോലിസുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. പോലിസ് എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് ഒരു അഭിഭാഷകന്റെ കാറില്‍ ഇരുവരും രക്ഷപ്പെട്ടെന്നാണു വിവരം. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണു ഇവരുടെ നീക്കമെന്നും സംശയമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss