|    May 28 Sun, 2017 10:29 am
FLASH NEWS

റിട്ടയേര്‍ഡ് ഡിവൈഎസ്പിയുടെ ബന്ധു കൈയേറിയ കനാല്‍ പൂര്‍വസ്ഥിതിയിലാക്കിയില്ല

Published : 5th September 2016 | Posted By: SMR

മണ്ണാര്‍ക്കാട്: ബ്രഹ്മന്‍ചോലയില്‍ റിട്ടയേര്‍ഡ് ഡി.വൈ.എസ്.പിയുടെ ബന്ധു കയ്യേറിയ കനാല്‍ പൂര്‍വ്വസ്ഥിതിയിലാക്കിയില്ല. സംഭവത്തില്‍ പ്രതിഷേധിച്ചു കിസാന്‍ സഭ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ബുധന്‍ രാവിലെ 10 ന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ എക്‌സികൂട്ടിവ് ഓഫീസറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. നൂറേക്കര്‍ പാടശേഖരത്തിലേക്കുള്ള ജലസേചന കനാല്‍ ആണ് മണ്ണിട്ട് നികത്തിയത്. ഇത് കാരണം ഈ വര്‍ഷത്തെ കൃഷി അവതാളത്തിലാണ്.
കാഞ്ഞിരപ്പുഴ കനാല്‍ പദ്ധതിയുടെ ഭാഗമായി ബ്രഹ്മന്‍ചോല സബ് കനാല്‍ മണ്ണിട്ട് സ്ഥലം കയ്യേറിയതായുള്ള പരാതിയെത്തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ശ്രീകൃഷ്ണപുരം വില്ലേജാഫീസര്‍ നിഷാന്ത് സിയുടെ നേതൃത്വത്തില്‍ സര്‍വ്വേ നടത്തി കനാല്‍ കയ്യേറിയതായി കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനാല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പാക്കാത്തത് റിട്ട: ഡി.വൈ.എസ്.പിയുടെ സ്വാധീനം മൂലമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. പോലിസില്‍ പരാതി നല്‍കിയെങ്കിലും ഈ സ്വാധീനം മൂലം കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day