|    Jul 25 Tue, 2017 2:21 am
FLASH NEWS
Home   >  Editpage  >  Second edit  >  

റിട്ടയര്‍മെന്റ്

Published : 14th July 2016 | Posted By: SMR

20ാം നൂറ്റാണ്ടിലെ ജീവനക്കാര്‍ക്ക് ഒരു പ്രായം കഴിഞ്ഞാല്‍ റിട്ടയര്‍മെന്റിനെക്കുറിച്ചും പെന്‍ഷനെക്കുറിച്ചും ചര്‍ച്ചചെയ്യാനായിരുന്നു കൗതുകം. മിക്ക രാജ്യങ്ങളിലും 60 വയസ്സോടെ റിട്ടയര്‍മെന്റും അതിനുശേഷമുള്ള പെന്‍ഷന്‍ സൗകര്യങ്ങളും ലഭ്യമായിരുന്നു.
എന്നാല്‍, അക്കാലം അവസാനിക്കുകയാണെന്ന് വികസിത രാജ്യങ്ങളില്‍നിന്നുള്ള പുതിയ വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ വക ആജീവനാന്ത പെന്‍ഷന്‍ എന്നത് അസാധ്യമായിവരുകയാണെന്ന് ഒരുവിഭാഗം സാമ്പത്തികശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. കാരണം, സമീപകാലത്തായി ദീര്‍ഘായുസ്സ് മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ലഭ്യമായിട്ടുണ്ട്. അതോടെ മുപ്പതും അതിനപ്പുറവും വര്‍ഷം പെന്‍ഷന്‍ കൊടുക്കേണ്ട ബാധ്യതയും സര്‍ക്കാരില്‍ വന്നുചേരുന്നു. ഇതു പ്രയാസമായതോടെ പെന്‍ഷന്‍ നല്‍കുന്ന രീതികളില്‍ മാറ്റം വന്നുതുടങ്ങി. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ഫണ്ടുകള്‍ ഉദാഹരണം.
ഇപ്പോള്‍ പല രാജ്യങ്ങളും അതിനപ്പുറം കടന്ന് ചിന്തിക്കുകയാണ്. സ്വകാര്യമേഖലയില്‍ എന്തിന് റിട്ടയര്‍മെന്റ് എന്നാണ് ചിലര്‍ ചോദിക്കുന്നത്. അധ്വാനിക്കാന്‍ കഴിവുള്ള കാലത്തോളം ജോലിചെയ്യുന്നത് തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഒരേപോലെ പ്രയോജനപ്രദമാവും. സര്‍ക്കാരിനും അതുകൊണ്ട് മെച്ചമുണ്ട്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഒഴിവാക്കാം; അതേസമയം വരുമാനനികുതി ചുമത്തുകയും ചെയ്യാം.
ജീവിതകാലം മുഴുക്കെ ജോലിചെയ്യാന്‍ പുതിയ സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഡ്രൈവറില്ലാതെ ഓടുന്ന കാറുകള്‍ ഉദാഹരണം. വയസ്സുകാലത്ത് വണ്ടിയോടിച്ച് എങ്ങനെ തൊഴില്‍സ്ഥലത്തെത്തും എന്ന ചോദ്യത്തിന് ഇത്തരം കാറുകളാണ് ഉത്തരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക