|    Nov 22 Wed, 2017 6:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റിജിജുവിന്റെ പരാമര്‍ശം: ഡല്‍ഹി മലയാളികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു കേരളത്തിനെതിരായി നടത്തിയ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മലയാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. അക്രമസംഭവങ്ങള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അരങ്ങേറുന്നത് കേരളത്തിലാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കേരളത്തിന്റെ യശസ്സിനെ ആക്ഷേപിക്കുന്ന തരത്തിലും ദുഷ്‌കീര്‍ത്തിയുണ്ടാക്കുന്നതുമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് പ്രതിഷേധക്കാര്‍ അയച്ച കത്തില്‍ പറയുന്നു. ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ നേതൃത്വം നല്‍കി. പ്രതിഷേധത്തില്‍ റിജിജുവിന്റെ പ്രസ്താവന വസ്തുതാപരമായി തെറ്റാണെന്ന് അവര്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നില്‍ രാഷ്ട്രീയ കാര്യപരിപാടിയാണെന്നും അദ്ദേഹം കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണെന്നും  പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക