|    Oct 18 Wed, 2017 9:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

റിക്രൂട്ട്‌മെന്റ്‌ : സൗദി ആരോഗ്യമന്ത്രാലയവുമായി നോര്‍ക്ക കരാറിലെത്തി

Published : 5th August 2017 | Posted By: fsq

 

റഷീദ്  ഖാസി

മിറിയാദ്: ആരോഗ്യമേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശമേഖലയില്‍ കൂടുതല്‍ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സൗദി ആരോഗ്യമന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് കരാറില്‍ ഒപ്പിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 2015 മുതല്‍ റിക്രൂട്ടിങ് മേഖലയില്‍ കൃത്യതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന നോര്‍ക്ക റൂട്ട്‌സ് ആദ്യമായിട്ടാണ് ഒരു വിദേശരാജ്യത്തെ ആരോഗ്യമന്ത്രാലയവുമായി കരാറിലെത്തുന്നത്. സൗദി ആരോഗ്യമന്ത്രാലയം മാനവ വിഭവശേഷി വിഭാഗം ജനറല്‍ മാനേജര്‍ ആയിദ് അല്‍ ഹര്‍ത്തി, നോര്‍ക്ക റൂട്ട്‌സ് സിഇഒ ഡോ. കെ എന്‍ രാഘവന്‍ ഐആര്‍എസ്, നോര്‍ക്ക ജനറല്‍ മാനേജര്‍ ഗോപകുമാരന്‍ നായര്‍ എന്നിവരാണ് റിക്രൂട്ട്‌മെന്റ് കരാറില്‍ ഒപ്പുവച്ചത്. സൗദി ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ. മുഹമ്മദ് ദിഖയ്തര്‍, ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ്, ശിഹാബ് കൊട്ടുകാട് ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ സൗദിയിലെ നിരവധി സ്വകാര്യ ആശുപത്രികള്‍ നോര്‍ക്കയുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇതുവരെ 1000ലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ മികച്ച ജോലിസാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. യുഎഇ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയവുമായും ഉടന്‍ കരാറില്‍ ഏര്‍പ്പെടുമെന്ന് നോര്‍ക്ക സിഇഒ ഡോ. കെ എന്‍ രാഘവന്‍ വ്യക്തമാക്കി. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയും തൊഴില്‍സ്ഥാപനവും തമ്മിലാണ് കരാര്‍ എന്നതിനാല്‍ തൊഴിലാളികള്‍ക്ക് തങ്ങള്‍ നേരിടുന്ന ഏത് പ്രശ്‌നത്തെക്കുറിച്ചും നോര്‍ക്കയില്‍ പരാതിപ്പെടാനും പരിഹാരം കണ്ടെത്താനും സാധിക്കും. ചില സ്വകാര്യ ഏജന്‍സികള്‍ സൗദി ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് ഈ രംഗത്തേക്കു വരുന്നത് ആദ്യമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക