|    Jan 22 Sun, 2017 7:39 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റാസല്‍ ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി മേധാവി ഒന്നര ബില്യണ്‍ ദിര്‍ഹം തട്ടിപ്പ് നടത്തിയതായി കേസ്

Published : 2nd August 2016 | Posted By: sdq

റാസല്‍ ഖൈമ: റാസല്‍ ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി (റാകിയ) മേധാവി ഒന്നര ബില്യണ്‍ ദിര്‍ഹം തട്ടിപ്പ് നടത്തിയതായി കേസ്. സ്വിസ് പൗരത്വമുള്ള ലബനീസ് വംശജനായ ഡോ. ഖാത്തര്‍ മസാദിനെതിരെയാണ് കേസ്. തന്റെ കാലയളവില്‍ സ്ഥാപനത്തില്‍ നിന്നും തട്ടിപ്പ് നടത്തിയതായാണ് കേസ്. റാസല്‍ ഖൈമയിലെ പ്രമുഖ സ്വകാര്യ സ്ഥാപനമായ റാസ് സെറാമികിന്റെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരില്‍ മറ്റു തട്ടിപ്പ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാസല്‍ ഖൈമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാകിയ എന്ന സ്ഥാപനം എഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലും നിക്ഷേപമുണ്ട്. ഇദ്ദേഹത്തിന്റെ തട്ടിപ്പിനെ തുടര്‍ന്ന് യു.എ.ഇ. നൈജീരിയ, ബംഗ്ലാദേശ്, ജോര്‍ജ്ജിയ, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ കോടതികളിലാണ് പരാതി സമ്മര്‍പ്പിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക