|    Nov 16 Fri, 2018 9:17 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റാസല്‍ ഖൈമ ആംനസ്റ്റി പ്രവര്‍ത്തനം ദുബയ് കോണ്‍സുലേറ്റ് വിലയിരുത്തി.

Published : 8th August 2018 | Posted By: ke

റാസല്‍ ഖൈമ: പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ സമൂഹത്തിനു കൂടുതല്‍ ബോധവല്‍ക്കരണ കഌസ്സുകള്‍ ക്യാമ്പുകള്‍, ആരാധാനലയങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുമെന്ന് കമ്മ്യൂണിറ്റി അഫായേഴ്‌സ് ആന്‍ഡ് വെല്‍ഫേര്‍ കോണ്‍സുല്‍ പ്രേം ചാന്ദ് പറഞ്ഞു.
ഇന്ത്യന്‍ റിലീഫ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ റാസല്‍ഖൈമ എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സുല്‍ത്താന്‍ യൂസഫ് അല്‍ നഈമി, ആംനസ്റ്റി ഇന്‍ചാര്‍ജ് കേണല്‍ അഹ്മദ് ഹാദിയ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ആംനസ്റ്റി സെന്റര്‍ പ്രവര്‍ത്തന കേന്ദ്രം സന്ദര്‍ശിച്ചു. ഇന്ത്യക്കാരായ അപേക്ഷകരുമായി സംസാരിക്കുകയും ഐ.ആര്‍.സി. യുടെ നേതൃത്വത്തിലുള്ള വോളണ്ടീര്‍ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ : നജുമുദീന്‍, പ്രസിഡന്റ് നിഷാം, വോളണ്ടീര്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജോര്‍ജ് സാമുവേല്‍, കോര്‍ഡിനേറ്റര്‍ പുഷപന്‍ ഗോവിന്ദന്‍, ജോയിന്റ് കണ്‍വീനര്‍ ഡോ : സാജിദ് കടക്കല്‍, പദ്മരാജ്,ഡോ: ജോര്‍ജ് ജേക്കബ്, സകീര്‍ അഹ്മദ്, മുഹമ്മദ് കൊടുവളപ്പ്, സാലിം, ഉമ്മര്‍, സുജേഷ്, ആന്റോ മാഷ്, മാത്തച്ചന്‍ ആന്റണി എന്നിവര്‍ കോണ്‍സുലറെ അനുഗമിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss