|    Mar 29 Wed, 2017 11:04 am

റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published : 16th September 2016 | Posted By: SMR

തൃക്കരിപ്പൂര്‍: റാസല്‍ ഖൈമയില്‍ ഭാര്യയെ താമസസ്ഥലത്തേക്ക് കാറില്‍ കൂട്ടിക്കൊണ്ട് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.
തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ വിനോദാ(33)ണ് മരിച്ചത്. സാരമായി പരിക്കേറ്റ ഭാര്യ ജെയ്മിന(27)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. എടാട്ടുമ്മല്‍ മടിയന്‍ വീട്ടില്‍ കുഞ്ഞമ്പു-ശാരദ ദമ്പതികളുടെ മകനാണ് വിനോദ്. വിവാഹം കഴിഞ്ഞ് അഞ്ച് മാസം മുമ്പാണ് വിനോദ് ഗള്‍ഫിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ റാസല്‍ ഖൈമ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യയെ കാറില്‍  താമസ സ്ഥലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നതിനിടെയാണ് അപകടം. സഹോദരങ്ങള്‍: രാജന്‍, ഗീത, ലത.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day