|    Aug 15 Wed, 2018 7:59 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റാസല്‍ ഖൈമയിലെ ധര്‍മ്മപ്പെട്ടിയില്‍ നിന്നും ഒരു ലക്ഷം ദിര്‍ഹം കവര്‍ന്നു

Published : 9th August 2018 | Posted By: ke

റാസല്‍ ഖൈമ: റാസല്‍ ഖൈമയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയുടെ ധര്‍മ്മപ്പെട്ടിയില്‍ നിന്നും ജീവനക്കാരന്‍ തന്നെ ഒരു ലക്ഷം ദിര്‍ഹം കവര്‍ന്നതായി കേസ്. നിശ്ചിത കാലാവധിക്കുള്ളിലാണ് അറബ് വംശജനായ ജീവനക്കാരന്‍ ഡ്യൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കി വിവിധ ഷോപ്പിംഗ് മാള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ധര്‍മ്മപ്പെട്ടിയില്‍ നിന്നും പണം കവര്‍ന്നത്. കൂടാതെ സ്ഥാപനത്തിന്റെ പതിനായിരം ദിര്‍ഹത്തോളം വില വരുന്ന ബാഗുകളും അടിച്ച് മാറ്റിയിട്ടുണ്ട്. നടപടിക്കായി റാസല്‍ ഖൈമ പോലീസ് പ്രതിയെ പ്രോസിക്യൂഷന് കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss