|    Oct 17 Wed, 2018 10:50 am
FLASH NEWS
Home   >  Pravasi  >  Gulf  >  

റാസല്‍ ഖൈമയിലെ ഓണം,പെരുന്നാള്‍, നവരാത്രി ആഘോഷം ചെന്നിത്തല ഉല്‍ഘാടനം ചെയ്യും

Published : 16th September 2017 | Posted By: mi.ptk

ദുബയ്:  റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സംയുക്ത ജനകീയ ഓണം, ബലി പെരുന്നാള്‍, നവരാത്രി ആഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉല്‍ഘാടനം ചെയ്യും. ചടങ്ങില്‍ അബ്ദുല്‍ സമദ് സമദാനി മുഖ്യാതിഥിയായിരിക്കും. ചടങ്ങിലെത്തുന്ന 10,000 പേര്‍ക്ക് ഓണ, പെരുന്നാള്‍ വിഭവങ്ങള്‍ സൗജന്യമായി വിളമ്പും. കേരള സംസ്ഥാന യുവജനോല്‍സവങ്ങളില്‍ സദ്യകള്‍ ഒരുക്കുന്ന പാചക വിദഗ്ധന്‍ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓണസദ്യ ഒരുക്കുന്നത്.
കേരള സമാജം, കെ.എം.സി.സി, ഇന്‍കാസ്, സേവനം സെന്റര്‍, എന്‍.എസ്. പ്രവാസി സംഘടനയായ സര്‍വ്വീസ്, തൃശ്ശൂര്‍ അസോസിയേഷന്‍, റാക് മഹിളാ അസോസിയേഷന്‍ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഉല്‍സവം സംഘടിപ്പിക്കുന്നത്. 1600 അംഗങ്ങളുള്ള ഇന്ത്യന്‍ അസോസിയേഷന്‍ നടത്തുന്ന ഇന്ത്യന്‍ സ്‌കൂളില്‍ വളരെ കുറഞ്ഞ ഫീസ് ഈടാക്കിയാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. ദുബയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്.എ. സലീം, മറ്റു സംഘടനാ പ്രതിനിധികളായ അഡ്വ. ബാലു, സിന്ധു, നാസര്‍, നിബിന്‍, ഹരി, റിയാസ്, വൈശാഖ് എന്നിവരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss