|    Jan 19 Thu, 2017 10:13 am
Home   >  Pravasi  >  Gulf  >  

റാസല്‍ഖൈമയില്‍ കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളിയായ ഏഴുവയസുകാരന്‍ മരിച്ചു

Published : 11th January 2016 | Posted By: G.A.G

vismay

റാസല്‍ഖൈമ: കുടുംബത്തോടൊപ്പം യാത്രചെയ്യവേ കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളിയായ ഏഴുവയസുകാരന്‍ മരിച്ചു. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാര്‍ഥിയും വര്‍ക്കല സ്വദേശി സജീഷ് ചന്ദ്രന്റെ മകനുമായ വിസ്മയ് ചന്ദ്രന്‍ (ഏഴ്) ആണ് മരിച്ചത്. ജബല്‍ ജൈസ് മലയിലേക്കുള്ള ഉല്ലാസ യാത്രയ്ക്കിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നിനീങ്ങിയപ്പോള്‍ ജനല്‍ചില്ലിലൂടെ വിസ്മയ് പുറത്തേക്ക് തെറിക്കുകയായിരുന്നു.
സജീഷ് ചന്ദ്രന്റെ ഇരട്ട സഹോദരന്‍ ഒരു മാസം മുമ്പ് നാട്ടില്‍ അപകടത്തില്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടില്‍ പോയ കുടുംബം തിരിച്ചെത്തിയതിന്റെ പിറ്റേന്നാണ് അപകടം. അമ്മ ദീപ. സഹോദരി തന്‍മയ. മൃതദേഹം നാട്ടിലെത്തിക്കും.

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക