|    Oct 15 Mon, 2018 5:51 pm
FLASH NEWS
Home   >  Sports  >  Cricket  >  

റാഷിദ് ഖാന്‍ ബിഗ്ബാഷ് ലീഗില്‍

Published : 14th September 2017 | Posted By: ev sports

കാബൂള്‍: ആസ്‌ത്രേലിയന്‍ ട്വന്റി-ട്വന്റി ലീഗ് മല്‍സരമായ ബിഗ്ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ അഫ്ഗാന്‍ താരമാവാന്‍ റാഷിദ് ഖാന്‍ ഒരുങ്ങുന്നു. വരാനിരിക്കുന്ന ബിഗ്ബാഷ് ലീഗിലെ ഏഴാം സീസണില്‍ അഡലൈഡ് സ്‌ട്രൈക്കേഴ്‌സ് ടീമുമായാണ് അഫ്ഗാനിസ്ഥാന്റെ ഈ കൗമാരതാരം കരാറൊപ്പു വച്ചത്.18കാരനായ ഈ വലംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ അഫ്ഗാനിസ്ഥാന്റെ ദേശീയ ടീമംഗം കൂടിയാണ്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കൂടിയായിരുന്നു റാഷിദ്. ഏകദിനത്തില്‍ ദേശീയ ടീമിനായി 63 വിക്കറ്റുകളാണ് റാഷിദ് എറിഞ്ഞു വീഴ്ത്തിയത്. ബിഗ്ബാഷ് ലീഗ് ടീം അഡലൈഡ് സ്‌ട്രൈക്കേഴ്‌സിനൊപ്പം കളിക്കാനിറങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും ഇതു തന്റെ കരിയറിലെ വഴിത്തിരിവാണെന്നും താരം പ്രതികരിച്ചു. മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ഗില്ലസ്പിയാണ് അഡലൈഡ് സ്‌ട്രൈക്കേഴ്‌സിനെ പരിശീലിപ്പിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss