|    Dec 17 Mon, 2018 10:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റാലി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കോഴ വാഗ്ദാനം ചെയ്തുവെന്ന് അസദുദ്ദീന്‍ ഉവൈസി

Published : 21st November 2018 | Posted By: kasim kzm

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്താനിരുന്ന റാലി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് 25 ലക്ഷം കോഴ വാഗ്ദാനം ചെയ്തുവെന്ന് ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി റാലിയിലാണ് ഉവൈസി കോണ്‍ഗ്രസ്സിനെതിരായ ആരോപണം ഉന്നയിച്ചത്.
ടിആര്‍എസിനെ പിന്തുണയ്ക്കാനായി സംഘടിപ്പിച്ച റാലി റദ്ദാക്കാന്‍ നിര്‍മല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് പണം വാഗ്ദാനം ചെയ്തതെന്നും ഇതിന്റ ശബ്ദരേഖ കൈവശമുണ്ടെന്നും ഉവൈസി പറഞ്ഞു. എന്നാല്‍, ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. ഉവൈസിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. നടക്കാത്ത സംഭവമായതുകൊണ്ടു തന്നെ ഉവൈസിയുടെ പക്കല്‍ തെളിവുകളൊന്നും ഉണ്ടാവില്ല. തെലങ്കാനയില്‍ ശക്തമായ പാര്‍ട്ടിയായി മാറുകയാണ് കോണ്‍ഗ്രസ്. ഇതിനാലാണ് ഉവൈസി കോണ്‍ഗ്രസ്സിനെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
അതിര്‍ത്തിയില്‍ വെടിവയ്പ്:
രണ്ടു ജവാന്മാര്‍ക്ക് പരിക്ക്
ജമ്മു: ജമ്മുകശ്മീരിലെ പൂഞ്ച്, റജൗരി ജില്ലയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ച് മേഖലയിലെ ഫിഗ്‌വാറിലും റജൗരിയിലെ നൗഷേരയിലുമാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss