|    Dec 18 Mon, 2017 8:26 pm
Home   >  Todays Paper  >  page 11  >  

റാഫേല്‍ വരാനെയ്ക്ക് യൂറോ കപ്പ് നഷ്ടമായേക്കും

Published : 25th May 2016 | Posted By: SMR

മാഡ്രിഡ്: റയല്‍ മാഡ്രിഡ് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയ്ക്ക് നാട്ടില്‍ നടക്കാനിരിക്കുന്ന 2016 യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നഷ്ടമായേക്കും. പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് ഫ്രഞ്ച് ഡിഫന്‍ഡറെ ആശങ്കയിലാഴ്ത്തുന്നത്.
പരിക്കിനെ തുടര്‍ന്ന് അടുത്തയാഴ്ച അരങ്ങേറുന്ന യുവേഫ ചാംപ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ വരാനെയുടെ സേവനം റയലിന് ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
യൂറോ കപ്പിനുള്ള 23 അംഗ ഫ്രഞ്ച് ടീമില്‍ വരാനെ നേരത്തെ ഇടംപിടിച്ചിരുന്നു. എന്നാല്‍, യൂറോ കപ്പിന് മുമ്പ് താരം കായികക്ഷമത വീണ്ടെടുക്കുമോയെന്ന കാര്യത്തില്‍ സംശയമാണ്. വരാനെയ്ക്ക് പരിക്കേറ്റത് നല്ല വാര്‍ത്തയല്ലെന്ന് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss