|    Oct 18 Wed, 2017 9:40 am
FLASH NEWS
Home   >  Todays Paper  >  page 11  >  

റാഫേല്‍ നദാല്‍ റാക്കറ്റേന്തും

Published : 4th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: സ്പാനിഷ് ടെന്നിസ് സൂപ്പര്‍താരം റാഫേല്‍ നദാല്‍ റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി. കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിനു കളിക്കാനാവുമോയെന്ന ആശങ്കയിലായിരുന്നു ടെന്നിസ് പ്രേമികള്‍.
കഴിഞ്ഞ ദിവസം ഒളിംപിക്‌സ് ടെന്നിസ് കേന്ദ്രത്തില്‍ പരിശീലനത്തിനിറങ്ങിയ ശേഷം നദാല്‍ തന്നെയാണ് പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചത്. മുഴുവന്‍ ടീമംഗങ്ങളോടും  ഇക്കാര്യം സംസാരിച്ചുവെന്നും അവരാണ് താന്‍ കളിക്കുന്ന കാര്യം തീരുമാനിച്ചതെന്നും നദാല്‍ പറഞ്ഞു. വരുന്ന രണ്ടു ദിവസങ്ങള്‍ ടീമിന്റെ പുരോഗതിക്കായി കഠിനപ്രയത്‌നം നടത്തുമെന്നും താരം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക