|    May 24 Wed, 2017 9:58 am
FLASH NEWS

റാഫേല്‍ നദാലിന് വിജയത്തുടക്കം

Published : 5th October 2016 | Posted By: SMR

ബെയ്ജിങ്: ചൈനീസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സ്പാ നി ഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിന് വിജയത്തുടക്കം. ആദ്യ മല്‍സരത്തില്‍ ഇറ്റലിയുടെ പോളോ ലോറന്‍സിയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാല്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 6-1, 6-1.
14 തവണ ഗ്രാന്റ്സ്ലാം പട്ടം നേടിയ നദാല്‍ സ്‌പെയിനിന്റെ ആല്‍ബര്‍ട്ട് റാമോസ് വിനാലോസോ-ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാറിനോ വിജയിയെ ആയിരിക്കും ക്വാട്ടര്‍ ഫൈനലില്‍ നേരിടുക.
മറ്റൊരു മല്‍സരത്തില്‍ അഞ്ചാം സീഡ് താരമായ സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ അര്‍ജന്റീനയുടെ പാബ്ലോ ക്യൂവസിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 7-6, (7-3).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day