|    Aug 15 Wed, 2018 10:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റാഫേല്‍ കരാര്‍: സര്‍ക്കാരിനെതിരേ മുന്‍ ബിജെപി മന്ത്രിമാര്‍

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റാഫേല്‍ വിമാന കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിമര്‍ശനവുമായി മുന്‍ ബിജെപി മന്ത്രിമാര്‍. കരാര്‍ മോദി ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്ന് ആരോപിച്ച് യശ്വന്ത്‌സിന്‍ഹയും അരുണ്‍ഷൂരിയുമാണു രംഗത്തെത്തിയത്. മോദി കരാറിലൊപ്പിട്ടതു ക്രമവിരുദ്ധമായാണെന്നും ഇരുവരും ആരോപിച്ചു. യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പുതുക്കുകയാണു സര്‍ക്കാര്‍ ചെയ്തിരുന്നതെങ്കില്‍ ഇതിനോടകം സര്‍വസജ്ജമായ 18 യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കു ലഭിക്കുമായിരുന്നു. ബാക്കിയുള്ള 108 വിമാനങ്ങളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടാവും. പകരം 36 യുദ്ധവിമാനങ്ങള്‍ക്കായുള്ള പുതിയ കരാറില്‍ ക്രമവിരുദ്ധമായി ഒപ്പുവയ്ക്കുകയാണു ചെയ്തതെന്നു അരുണ്‍ഷൂരി പറഞ്ഞു. യുപിഎ കാലത്തു കരാര്‍ ഉറപ്പിക്കാന്‍ മുന്നിലുണ്ടായിരുന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (ഡിസിഎസ്) മോദിയുടെ കാലമായപ്പോഴേക്കും ചിത്രത്തിലില്ലാതെ പോയതെന്തുകൊണ്ടെന്നായിരുന്നു യശ്വന്ത്‌സിന്‍ഹയുടെ ചോദ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss