|    Dec 10 Mon, 2018 4:07 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപണം; 5000 കോടി ആവശ്യപ്പെട്ട് അംബാനി അപകീര്‍ത്തിക്കേസിന്

Published : 27th August 2018 | Posted By: kasim kzm

അഹമ്മദാബാദ്: റഫേല്‍ ഇടപാടിന്റെ പശ്ചാത്തലത്തില്‍ കമ്പനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ ലേഖനം പ്രസിദ്ധീകരിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷനല്‍ ഹെറാള്‍ഡ് പത്രത്തിനെതിരേ അനില്‍ അംബാനി റിലയന്‍സ് ഗ്രൂപ്പ് കമ്പനി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു.ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹിലിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്. 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നാഷനല്‍ ഹെറാള്‍ഡിനെതിരേ പരാതി നല്‍കിയത്.നാഷനല്‍ ഹെറാള്‍ഡ് പബ്ലിഷര്‍മാരായ അസോഷ്യേറ്റ് ജേണല്‍സ് ലിമിറ്റഡ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ അഘാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവരെ പ്രതിചേര്‍ത്താണ് കേസ്. പ്രധാനമന്ത്രി നരേന്ദ്രമാദി റഫേല്‍ ഇടപാടു സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് 10 ദിവസം മുമ്പു മാത്രമാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് കമ്പനി സ്ഥാപിച്ചതെന്നാണു ലേഖനത്തിലുള്ളത്. ഈ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ കമ്പനിക്കായി വിട്ടുവീഴ്ചകള്‍ ചെയ്‌തെന്ന തരത്തിലുള്ള പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റിലയന്‍സ് ഗ്രൂപ്പിന് ദോഷകരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുന്നതാണെന്നുമാണു പരാതിയില്‍ ആരോപിക്കുന്നത്. ശക്തിസിന്‍ഹ് ഗോഹിലിനോട് 5000 കോടി രൂപയാണ് മാനനഷ്ടക്കേസില്‍ ആവശ്യപ്പെട്ടത്. റഫേല്‍ ഇടപാടുമായി തങ്ങളെ വലിച്ചിഴയ്ക്കുന്നതിനെതിരേ മുമ്പും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അംബാനിയുടെ കമ്പനി പരാതി നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss