|    Sep 22 Fri, 2017 4:55 pm
FLASH NEWS

റാണിപുരത്തേക്ക് ഇന്നു മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ്

Published : 5th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: ടൂറിസം കേന്ദ്രമായ റാണിപുരത്തേക്ക് കെഎസ്ആര്‍ടിസി ഇന്നു മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നു. ഉച്ചയ്ക്ക് 2.50 കാഞ്ഞങ്ങാട് ഡിപോയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. തിരിച്ച് 4.45 ന് റാണിപുരത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്കും സര്‍വീസ് നടത്തും. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന റാണിപുരം പ്രദേശത്ത് നിന്ന് സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ട്. പനത്തടിയില്‍ നിന്നും റാണിപുരത്ത് നിന്നും ജീപ്പുകളിലാണ് കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളിലെത്തുന്നത്. വൈകിട്ട് സ്‌കൂള്‍ വിട്ട് മടങ്ങുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും വാഹനം കിട്ടാതെ ബുദ്ധിമുട്ടാറുണ്ട്. ചെങ്കുത്തായ കയറ്റമായതിനാല്‍ ഇതുവഴി സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്ത് പോകുന്ന വിനോദ സഞ്ചാരികള്‍ പനത്തടിയില്‍ നിന്നും ടാക്‌സികള്‍ വന്‍തുക വാടക നല്‍കിയാണ് പോകുന്നത്. പുതിയ കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നത് ടൂറിസം വികസനത്തിന് സഹായകമാകും. ഇതിന് പുറമേ ചെറിയ ക്ലാസില്‍ പഠിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമാകും. മന്ത്രി ഇ ചന്ദ്രശേഖരന്റെ ഇടപെടലിനെ തുടര്‍ന്നാണ് ബസ് സര്‍വീസ് ആരംഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക