|    Oct 18 Thu, 2018 12:28 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

റാണാ അയ്യൂബിന്റെ ഗുജറാത്ത് ഫയല്‍സ് മറാത്തി ഭാഷയില്‍; അറബിയില്‍ ഉടന്‍

Published : 11th April 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഭരണകൂട പിന്തുണയോടെ ഗുജറാത്തിലുണ്ടായ മുസ്‌ലിം വംശഹത്യയുടെ യാഥാര്‍ഥ്യങ്ങള്‍ അതിസാഹസികമായും ഒളികാമറയിലൂടെയും പുറംലോകത്തെത്തിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന്റെ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം മറാത്തി ഭാഷയില്‍ പുറത്തിറങ്ങി. അറബിക്, ഫ്രഞ്ച് പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് റാണാ അയ്യൂബ് ട്വിറ്ററില്‍ അറിയിച്ചു. ഇതുവരെ ഈ പുസ്തകം 16 ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ടെഹല്‍ക്കയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന റാണാ അയ്യൂബ് 2010-11 വര്‍ഷങ്ങളില്‍ ഗുജറാത്ത് കലാപങ്ങളെക്കുറിച്ചു നടത്തിയ ഒളികാമറാ അന്വേഷണത്തിന്റെ ടേപ്പുകള്‍ ആസ്പദമാക്കി എഴുതിയ പുസ്തകമാണ് ‘ഗുജറാത്ത് ഫയല്‍: അനാട്ടമി ഓഫ് എ കവറപ്പ്.’ രാഷ്ട്രീയ സമ്മര്‍ദം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മുന്‍നിര പ്രസാധകരൊന്നും പ്രസിദ്ധീകരിക്കാതിരുന്ന പുസ്തകം റാണ സ്വന്തം നിലയില്‍ പുറത്തിറക്കുകയായിരുന്നു. ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ പങ്ക് തുറന്നുകാട്ടുന്ന ഈ പുസ്തകം ‘ഗുജറാത്ത് ഫയല്‍ മൂടിവയ്ക്കപ്പെട്ട സത്യങ്ങള്‍’ എന്ന പേരില്‍ മലയാളത്തില്‍ പ്രതീക്ഷാ ബുക്‌സാണ് പുറത്തിറക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss