|    May 24 Thu, 2018 5:07 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റാണയില്‍ നാവികന്‍ വെടിയേറ്റ് മരിച്ചു

Published : 2nd June 2017 | Posted By: fsq

 

വിശാഖപട്ടണം: നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് റാണയില്‍ നാവികനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി വികാസ് യാദവാ(21)ണ് വ്യാഴാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഇദ്ദേഹം ആത്മഹത്യചെയ്തതാണോ അതോ അബദ്ധത്തില്‍ തോക്ക് പൊട്ടിയതാണോ എന്നു വ്യക്തമല്ലെന്ന് ഈസ്‌റ്റേണ്‍ നാവല്‍ കമാന്‍ഡ് വക്താവ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാവികസേനയില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കാണ് യാദവ്. വെടിയേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss