|    Oct 16 Tue, 2018 9:10 am
FLASH NEWS

റാഞ്ചിങ്ങ് പദ്ധതിക്ക് മൂവാറ്റുപുഴയാറില്‍ തുടക്കം

Published : 8th September 2017 | Posted By: fsq

 

മൂവാറ്റുപുഴ: ഉള്‍നാടന്‍ മത്സ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയായ ഉള്‍നാടന്‍ പൊതുജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം റാഞ്ചിംങ്ങ് പദ്ധതിക്ക് മൂവാറ്റുപുഴയില്‍ തുടക്കമായി. മൂവാറ്റുപുഴയാറിലെ വെള്ളൂര്‍കുന്നം കടവില്‍ മത്സ്യകുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ച് എല്‍ദോ എബ്രഹാം എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ്, നഗരസഭാ വൈസ്‌ചെയര്‍മാന്‍ പി കെ ബാബുരാജ്, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു സുരേഷ് കുമാര്‍, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ഡി ഷാലു, പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍മാരായ കെ കെ ജസ്റ്റിന്‍, കുമാരി ഫെജില, മഞ്ജു നാദ്, സി ആര്‍ ഉദയന്‍ സംബന്ധിച്ചു. കാലാവസ്ഥയിലെ വ്യതിയാനം, ജല മലിനീകരണം,അമിത ചൂഷണം, മത്സ്യ രോഗങ്ങള്‍ എന്നീ കാരണങ്ങളാല്‍ നശിച്ച് കൊണ്ടിരിക്കുന്ന ഉള്‍നാടന്‍ മത്സ്യ സമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പൊതു ജലാശയങ്ങളില്‍ റാഞ്ചിങ്് പദ്ധതി പ്രകാരം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. 2017,18 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ റാഞ്ചിങ്പദ്ധതിക്കായി 30ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വെള്ളൂര്‍കുന്നം കടവില്‍ രണ്ട് ലക്ഷം കാര്‍പ്പ് ഇനത്തില്‍പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പദ്ധതി വഴി 10ടണ്‍ അധിക മത്സ്യ ഉല്‍പ്പാദനവും 15ലക്ഷം രൂപയുടെ അധിക വരുമാനവും ഫിഷറീസ് വകുപ്പ് ജില്ലയില്‍ പ്രതീക്ഷിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss