|    Jun 22 Fri, 2018 2:49 pm
FLASH NEWS

റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്ന്

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: കേപ് എന്‍ജിനീയറിങ് കോളജില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് റാങ്ക് ലിസ്റ്റില്‍നിന്നും ഉടന്‍ നിയമനം നടത്തണമെന്ന് കേപ് റാങ്ക് ഹോള്‍ഡേഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോളജിലെ 16 ഒഴിവുകളിലേക്ക് 2015 ജൂലൈ മാസത്തില്‍ വിജ്ഞാപനം വന്നിരുന്നു. ഈ തസ്തികകളിലേക്ക് ഏപ്രില്‍ മാസത്തില്‍ നിയമനം നടന്നു. യുഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ പരീക്ഷ നടന്ന വിവിധ തസ്തികകളില്‍ താല്‍കാലിക ജീവനക്കാരായ 59 പേരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. മറ്റ് തസ്തികകളിലേക്ക് താല്‍കാലിക ജീവനക്കാരെ എടുക്കാന്‍ ജൂണ്‍ മാസത്തില്‍ ശ്രമം നടന്നപ്പോള്‍ റാങ്ക് ഹോള്‍ഡേഴ്‌സ് യൂനിയന്‍ പ്രതിഷേധിക്കുകയും ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ജൂലൈ മാസം കോളജ് തുടങ്ങിയിട്ടും റാങ്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്താതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, സഹകരണമന്ത്രി, കേപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ സമീപനം കാരണം നിയമനം നടക്കാതെ പോകുകയായിരുന്നു. വിവരാവകാശ നിയം പ്രകാരം വിവിധ തസ്തികകളിലായി 92 ഒഴിവുകള്‍ ഉള്ളതായാണ് വിവരം. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നാളെ കേപ്പ് ഹെഡ് ഓഫിസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്താനാണ് തീരുമാനമെന്നും ഇക്കാര്യം കേപ്പ് ഡയറക്ടറെ അറിയിച്ചിട്ടും വിഷയം ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായിട്ടില്ലെന്നും യൂനിയന്‍ ഭാരവാഹികളായ വി എം ബിനുമോന്‍, സി റാഷിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവജന കമ്മിഷന്‍ അദാലത്ത് ഇന്ന് തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 10 മുതല്‍ തൈക്കാട്  ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. 18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള യുവതീ യുവാക്കള്‍ക്ക് കമ്മിഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss