|    Oct 22 Mon, 2018 1:47 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റാങ്കോ പോപ്പോവിച്ച് എഫ്‌സി പൂനെ സിറ്റി പരിശീലകന്‍

Published : 26th September 2017 | Posted By: fsq

 

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ അടുത്ത സീസണിലേക്കുള്ള എഫ്‌സി പൂനെ സിറ്റിയുടെ മുഖ്യ പരിശീലകനായി മുന്‍ സെര്‍ബിയന്‍ താരം റാങ്കോ പോപ്പോവിച്ചിനെ നിയമിച്ചു. തായ്‌ലന്റ് ക്ലബ്ബായ ബുറൈറാം യൂനൈറ്റഡില്‍ നിന്നുമാണ് അമ്പതുകാരനായ ഈ മുന്‍ പ്രതിരോധ താരം പൂനെ സിറ്റിയിലെത്തുന്നത്.1988ല്‍ ഫുട്‌ബോള്‍ താരമായി കരിയര്‍ തുടങ്ങിയ ഇദ്ദേഹം 2002 വരെ വിവിധ ക്ലബ്ബുകളില്‍ ബൂട്ട് കെട്ടി. തുടര്‍ന്ന് ഓസ്ട്രിയന്‍ ക്ലബ്ബായ എഫ് സി പാച്ചേനിലൂടെ ഫുട്‌ബോള്‍ പരിശീലക രംഗത്തെത്തിയ റാങ്കോ കഴിഞ്ഞ 15 വര്‍ഷമായി ജപ്പാനിലേയും ചൈനയിലേയുമെല്ലാം വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. എഫ്‌സി ടോക്കിയോയില്‍ കോച്ചായിരിക്കുന്ന സമയത്ത് പ്രമുഖ ഉറുഗ്വന്‍ സ്‌ട്രൈക്കര്‍ ഡീഗോ ഫോര്‍ലാനെയും ടീമിനു വേണ്ടി പരിശീലിപ്പിച്ചിരുന്നു. ലീഗില്‍ പൂനെയുടെ മികച്ച പോരാട്ടങ്ങള്‍ക്ക് പുതിയ കോച്ചിന്റെ സാന്നിധ്യം സഹായിക്കുമെന്ന് ടീം സിഇഒ ഗൗരവ് മോഡ്വല്‍ അറിയിച്ചു. ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്തായിരുന്നു എഫ്‌സി പൂനെസിറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss