|    Oct 19 Thu, 2017 3:02 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

റാഗിങ്: 20 ഡെന്റല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ റാഗിങിന് ഇരയായതുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന 20 ഡെന്റല്‍ കോളജുകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നു. ഇതുസംബന്ധിച്ച് ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഡിസിഐ) ആരോഗ്യമന്ത്രാലയത്തോടു ശുപാര്‍ശ ചെയ്തു. അംഗീകാരം റദ്ദാവുന്നതോടെ കോളജുകളുടെ രജിസ്‌ട്രേഷന്‍ അസാധുവാകും.
അതേസമയം, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള സ്ഥാപനങ്ങളുടെ പേരുകള്‍ ശുപാര്‍ശപ്പട്ടികയിലില്ല. റാഗിങ് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഡിസിഐ നടത്തിയ അന്വേഷണത്തിലാണ് 20 കോളജുകള്‍ക്കെതിരേ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
നടപടിക്കു ശുപാര്‍ശ ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍: ശ്രീ ബാലാജി ഡെന്റല്‍ കോളജ് ആന്ധ്രപ്രദേശ്, റീജ്യനല്‍ ഡെന്റല്‍ കോളജ് ഗുവാഹത്തി, പട്‌ന ഡെന്റല്‍ കോളജ് ആന്റ് ഹോസ്പിറ്റല്‍ പട്‌ന, ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്റ് ഹോസ്പിറ്റല്‍ പട്‌ന, മിഥില മൈനോറിറ്റി ഡെന്റല്‍ കോളജ് ആന്റ് ഹോസ്പിറ്റല്‍ ദര്‍ബംഗ, ഇഎസ്‌ഐസി ഡെന്റല്‍ കോളജ് ആന്റ് ഹോസ്പിറ്റല്‍ ഡല്‍ഹി, ഗവ. ഡെന്റല്‍ കോളജ് ശ്രീനഗര്‍, ഇന്ദിരാഗാന്ധി ഗവ. ഡെന്റല്‍ കോളജ് ജമ്മു, കെജിഎഫ് കോളജ് ഓഫ് ഡെന്റല്‍ സയന്‍സ് ബിഇഎംഎല്‍ നഗര്‍, എഎംഇ ഡെന്റല്‍ കോളജ് ജയ്പൂര്‍, ഭാഭാ കോളജ് ഓഫ് ഡെന്റല്‍ സയന്‍സ് ഭോപാല്‍, ഗവ. ഡെന്റല്‍ കോളജ് ഔറംഗാബാദ്, നന്ദേഡ് റൂറല്‍ ഡെന്റല്‍ കോളജ്, രാജേഷ് രാംദാസ്ജി കാംബെ ഡെന്റല്‍ കോളജ് അകോള, ശ്രീ സുഖ്മണി ഡെന്റല്‍ കോളജ് ദേരാബസ്സി, ഫാക്കല്‍റ്റി ഓഫ് ഡെന്റല്‍ സയന്‍സസ് കിങ് ജോര്‍ജ്‌സ് യൂനിവേഴ്‌സിറ്റി ഓഫ് ഡെന്റല്‍ സയന്‍സസ് ലഖ്‌നോ, നിംസ് ഡെന്റല്‍ കോളജ് ജയ്പൂര്‍, ഹര്‍സരണ്‍ ദാസ് ഡെന്റല്‍ കോളജ് ഗാസിയാബാദ്, സ്‌കൂള്‍ ഓഫ് ഡെന്റല്‍ സയന്‍സ് ഗ്രേറ്റര്‍ നോയിഡ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക