|    Mar 24 Fri, 2017 11:59 am
FLASH NEWS

റാഗിങ്: കോളജിനെതിരേ സര്‍വകലാശാല നടപടിക്ക്

Published : 24th July 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴിലുള്ള വടകര-ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ റാഗിങുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിനെതിരേ സര്‍വകലാശാല നടപടിക്കൊരുങ്ങുന്നു. കോളജിനെതിരേ നടപടിയാവശ്യപ്പെട്ട് എസ്എഫ്‌ഐ, കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരാതിയുമായി സര്‍വകലാശാലാ അധികാരികളെ സമീപിച്ചിട്ടുണ്ട്.
സര്‍വകലാശാലയുടെ ആന്റി റാഗിങ് സെല്ലിന്റെ മേധാവിയെന്ന നിലയില്‍ പരാതികള്‍ പരിശോധിച്ച് കോളജിനെതിരേ നടപടിയെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തുറിച്ചുനോക്കുന്നതു പോലും റാഗിങിന്റെ പരിധിയില്‍ വരുമെന്നിരിക്കെ നിയമപരമായ യാതൊരു നടപടിയും കോളജ് അധികൃതര്‍ സ്വീകരിക്കാതിരുന്നതാണ് പെണ്‍കുട്ടി വീട്ടിലെത്തി ആത്മഹത്യ ചെയ്യാന്‍ കാരണമായത്. ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള കോളജിനെതിരേ എസ്എഫ്‌ഐയും ഇടതുപക്ഷവും രംഗത്തുവന്നിട്ടുണ്ട്. അതേസമയം പ്രതികള്‍ എംഎസ്എഫുകാരാണെന്ന ആരോപണം സംഘടന നിഷേധിച്ചിട്ടുണ്ട്. കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഈ കാര്യത്തില്‍ പ്രതികളെ കണ്ടെത്തുന്നതുവരെ സമരത്തിനിറങ്ങുമെന്നും പ്രസിഡന്റ് ടി പി അഷ്‌റഫലി പറഞ്ഞു.
ഇതിനിടെ കോളജിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ കോളജിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 20 റാഗിങ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതില്‍ 14 എണ്ണത്തിലും നടപടി സ്വീകരിച്ചിട്ടുണ്ട്.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക