|    Jul 27 Thu, 2017 12:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റാഗിങ്: അശ്വതിക്ക് അണുബാധ

Published : 30th June 2016 | Posted By: SMR

കോഴിക്കോട്: കര്‍ണാടകയില്‍ റാഗിങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന എടപ്പാള്‍ കാലടി കളരിക്കല്‍പറമ്പ് അശ്വതി(18)ക്ക് അണുബാധയേറ്റെന്ന് ഡോക്ടര്‍മാര്‍. സന്ദര്‍ശകരുടെ എണ്ണം കൂടിയതു മൂലമാണ് പ്രശ്‌നമുണ്ടായതെന്ന് ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന്‍, ഡോ. വര്‍ഗീസ് തോമസ്, ഡോ. ടി പി രാജഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നത്. ഇന്നലെ മുതല്‍ പനി കൂടിയിട്ടുണ്ട്. ഇന്നലെ തന്നെ അശ്വതിക്കു സിടി സ്‌കാന്‍ ചെയ്തു. കുട്ടി സാധാരണ നിലയിലായതിനു ശേഷം മാനസികാരോഗ്യ വിഭാഗം ഡോക്ടറെ കാണിക്കേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക