|    Jan 18 Wed, 2017 11:33 am
FLASH NEWS

റാഗിങ്ങില്‍ പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍

Published : 25th August 2016 | Posted By: SMR

ചങ്ങരംകുളം: എടപ്പാളിലെ  സ്വകാര്യ കോളജില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ  വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന്റെ പേരില്‍ മര്‍ദ്ദിച്ചതായി പരാതി. റാഗിങ്ങിനെ തുടര്‍ന്ന് പരിക്കേറ്റ ആലംകോട് സ്വദേശി  കൊടായിക്കല്‍ സുബ്രമണ്യന്റെ മകന്‍ സന്ദീപിനെ(19) ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിവില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സന്ദീപ്  തിങ്കളാഴ്ച കോളജില്‍ ചെന്ന സമയത്ത് സീനിയര്‍ വിദ്യാര്‍ഥികള്‍ ബാത്ത് റും കഴുകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാത്തതിന് മര്‍ദ്ദിക്കുകയും ചെയ്തതായി പറയുന്നു. ചൊവ്വാഴ്ച കോളജിലെത്തിയപ്പോഴും സന്ദീപിനെ ബാത്ത് റൂം കഴുകാന്‍ നിര്‍ബന്ധിപ്പിക്കുകയും കഴുകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കൂട്ടമായി മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് സഹോദരന്‍ ചങ്ങരംകുളം പോലിസിനും കോളജ് അധികൃതര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. ബാത്ത് റൂം കഴുകാതിരുന്നപ്പോള്‍ വെള്ളം ശരീരത്തിലൊഴിക്കുകയും അനുസരിച്ചില്ലെങ്കില്‍ കോളജില്‍ തുടരാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി മര്‍ദ്ദിക്കുകയായിരുന്നെന്നും മര്‍ദ്ദനത്തില്‍ കൈയ്യിന്റെ എല്ലിന് പൊട്ടേറ്റതായും പരാതിയിലുണ്ട്. ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപിനെ പരിക്ക് ഗുരുതരമായതിനാള്‍ തൃശൂരിലേക്ക് മാറ്റുകയായിരുന്നു.
സന്ദീപിനെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി സഹോദരന്‍ പറഞ്ഞു. പരാതിയില്‍ അന്യേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചങ്ങരംകുളം അഡീഷണല്‍ എസ്‌ഐ ബേബി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക