|    Mar 30 Thu, 2017 6:34 am
FLASH NEWS

റാഗിങ്; ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Published : 23rd July 2016 | Posted By: mi.ptk

Hasnas

കോഴിക്കോട്: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങിനെ തുടര്‍ന്ന്  ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വടകര എംഎച്ച്ഇഎസ് കോളേജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനിയായ ഹസ്‌നാസ് ആണ് ആത്മഹത്യ ചെയ്തത്. തോടന്നൂരില്‍ വീട്ടിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.റാഗിങിനെക്കുറിച്ച് അറിഞ്ഞിട്ടും കോളേജ് അധികൃതര്‍ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഹസ്‌നാസിനെ കൂകിവിളിച്ച് അപമാനിച്ചിരുന്നു. ഇനി കോളേജിലേയ്ക്ക് വരില്ലെന്ന് കൂട്ടുകാരോട് ഹസ്‌നാസ് പറഞ്ഞിരുന്നതായി ഇവര്‍ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റാഗിങ് നടന്നാല്‍ ഉടന്‍തന്നെ വിവരം കോളേജില്‍ നിന്ന്തന്നെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ കോളേജ് അധികൃതര്‍ ഇതിനെതിരെ മൗനം പാലിക്കുകയാണ് ചെയ്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day