|    Oct 21 Sun, 2018 5:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റാഖൈനില്‍ റോഹിന്‍ഗ്യകള്‍ക്ക് സഹായവുമായെത്തിയ ബോട്ട് തടഞ്ഞു

Published : 22nd September 2017 | Posted By: fsq

 

സിറ്റിയു: റാഖൈനില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് സഹായവുമായെത്തിയ ബോട്ട് പ്രദേശത്തെ ബുദ്ധമതക്കാര്‍ തടഞ്ഞു. അക്രമാസക്തരായ ജനത്തെ പിരിച്ചുവിടാനായി പോലിസ് വെടിയുതിര്‍ത്തു. ജനക്കൂട്ടം ബോട്ടിനു നേരെ പെട്രോള്‍ബോംബ് എറിഞ്ഞതായും സംഭവത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു. റാഖൈന്‍ തലസ്ഥാനമായ സിറ്റിയുവില്‍ നിന്ന് നദിയിലൂടെ പലായനം ചെയ്യാനൊരുങ്ങിനില്‍ക്കുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കു സഹായവുമായെത്തിയ റെഡ്‌ക്രോസിന്റെ ബോട്ടാണ് 300ഓളം വരുന്ന ബുദ്ധ സംഘം തടഞ്ഞത്. ജനക്കൂട്ടം കപ്പലിലെ ചരക്കുകള്‍ വെള്ളത്തില്‍ ഉപേക്ഷിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും കപ്പലിനെ തടഞ്ഞുവയ്ക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വിവരങ്ങള്‍ സ്ഥിരീകരിച്ച  റെഡ്‌ക്രോസ് വൃത്തങ്ങള്‍ റോഹിന്‍ഗ്യര്‍ക്കുള്ള സഹായം തുടരുമെന്നും അറിയിച്ചു. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിരവധി പോലിസുകാര്‍ക്കു പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്്. മ്യാന്‍മര്‍ പട്ടാളത്തിന്റെയും ബുദ്ധമതക്കാരുടെയും ആക്രമണം കാരണം റാഖൈനില്‍ നിന്ന് 4,200,00ഓളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. ആയിരക്കണക്കിനു പേര്‍ റാഖൈനില്‍ സഹായം ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നതായാണ് റെഡ്‌ക്രോസിന്റെ നിഗമനം. സര്‍ക്കാര്‍ സുരക്ഷ ഉറപ്പുവരുത്താത്തതു കാരണം  ഈ ഭാഗങ്ങളിലേക്ക് സഹായമെത്തിക്കാന്‍ റെഡ്‌ക്രോസ് —പ്രയാസപ്പെടുകയാണ്.അതേസമയം, അഭയാര്‍ഥികള്‍ക്കു സഹായവുമായെത്തിയ ട്രക്ക്്് അപകടത്തില്‍പ്പെട്ട് 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss