|    Oct 20 Sat, 2018 3:10 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റാഖൈനിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ : ബുദ്ധമതക്കാരുടെ എതിര്‍പ്പ് പ്രതിസന്ധി സൃഷ്ടിക്കുന്നു

Published : 24th September 2017 | Posted By: fsq

 

സിറ്റോ: മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത്് റോഹിന്‍ഗ്യര്‍ക്ക് സഹായമെത്തിക്കുന്നതിന് ബുദ്ധമതക്കാരായ തദ്ദേശവാസികുളുടെ എതിര്‍പ്പ് തടസ്സമാവുന്നു. കഴിഞ്ഞ ദിവസം റാഖൈന്‍ തലസ്ഥാനം സിറ്റോയില്‍ റോഹിന്‍ഗ്യര്‍ക്കുള്ള അവശ്യവസ്തുക്കളുമായെത്തിയ റെഡ്‌ക്രോസ് ബോട്ട് ബുദ്ധമതക്കാര്‍ തടഞ്ഞിരുന്നു. നാല് ദിവസം മുമ്പ് റെഡ്‌ക്രോസിന്റെ ട്രക്ക്് സിറ്റോയില്‍ പ്രദേശവാസികള്‍ തടയുകയും പരിശോധിക്കുകയും ചെയ്തിരുന്നു.  യുഎന്നും വിദേശ സന്നദ്ധസംഘടനകളും മുസ്‌ലിംകളെ മാത്രമാണ് സഹായിക്കുന്നതെന്ന് ആരോപിക്കുന്ന റാഖൈനിലെ  ബുദ്ധമത വിഭാഗക്കാര്‍ സംഘടനകളോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നത്. റെഡ്‌ക്രോസിനും അനുബന്ധ സംഘടനകള്‍ക്കും മാത്രമാണ് സംഘര്‍ഷ മേഖലകളില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ പ്രവേശനമനു—വദിച്ചിട്ടുള്ളത്. പ്രദേശത്ത് യുഎന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും അത്യാവശ്യമില്ലാത്ത ജീവനക്കാരെ പിന്‍വലിക്കുകയും ചെയ്തിരുന്നു. റോഹിന്‍ഗ്യന്‍ കലാപകാരികളെ യുഎന്‍ സഹായിക്കുന്നുവെന്നുള്ള മ്യാന്‍മര്‍ സര്‍ക്കാരിന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം. മോശം കാലാവസ്ഥയും പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സംനില്‍ക്കുന്ന ഭരണകൂടവും അടക്കമുള്ള പ്രതിസന്ധികള്‍ റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ നേരിടുന്നുണ്ട്. ഇതിനു പുറമെയാണ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ശത്രുക്കളാണെന്നു കരുതി തടയാനെത്തുന്ന ആള്‍ക്കൂട്ടം പ്രശ്‌നം സൃഷ്ടിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss