|    Oct 19 Fri, 2018 12:43 pm
FLASH NEWS

റാം റഹീമിന്റെ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും: സിപിഐ (എംഎല്‍)

Published : 13th September 2017 | Posted By: fsq

 

കല്‍പ്പറ്റ: വിവാദ ആള്‍ദൈവം റാം റഹീമിന്റെ ജില്ലയിലെ അനധികൃത ഭൂമി പിടിച്ചെടുത്ത് നിര്‍ധനരായ ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യുമെന്ന് സിപിഐ (എംഎല്‍) വയനാട് ജില്ലാകമ്മിറ്റി. 18ന് രാവിലെ വൈത്തിരിയില്‍ ഭൂമി പിടിച്ചെടുക്കല്‍ സമരം നടക്കും. കള്ളപ്പണമുപയോഗിച്ചാണ് റാം റഹീം അനധികൃമായി ഭൂമി വാങ്ങിക്കൂട്ടിയത്. ഇയാള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടും കേരളത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭൂമി പിടിച്ചെടുക്കല്‍ സമരത്തെ പുരോഗമന ജനാധിപത്യ വാദികള്‍ പിന്തുണക്കണമെന്നും ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss