|    Feb 23 Thu, 2017 5:36 pm

റഹീല്‍ ശരീഫ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് പോസ്റ്ററുകള്‍

Published : 7th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് സൈനികമേധാവി ജനറല്‍ റഹീല്‍ ശരീഫ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താനില്‍ വീണ്ടും പോസ്റ്ററുകള്‍. റാവല്‍പിണ്ടിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 2018ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നവംബര്‍ 29ന് റഹീല്‍ ശരീഫ് വിരമിക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്. സൈനിക ഉദ്യോഗസ്ഥര്‍ വിരമിച്ച് രണ്ടുവര്‍ഷത്തിനുശേഷമേ രാഷ്ട്രീയത്തിലിറങ്ങാവൂ എന്ന നിയമം ഭേദഗതി ചെയ്യണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക