|    Aug 18 Sat, 2018 8:27 am
FLASH NEWS
Home   >  National   >  

റഹീം തന്നെ ആ കരുണാനിധി

Published : 9th August 2018 | Posted By: sruthi srt

പിഎഎം ഹാരിസ്

അഛന്‍ മുത്തുവേലറും അമ്മ അഞ്ജുകം അമ്മാളും മകനിട്ട പേര് ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു. പക്ഷെ അദ്ദേഹം മുത്തുവേല്‍ കരുണാനിധി എന്ന് പേര് സ്വീകരിച്ചതിന് പിന്നില്‍ ഒരു പശ്ചാത്തലമുണ്ട്. റഹീം എന്ന ദൈവിക കാരുണ്യത്തെക്കുറിക്കുന്ന അറബ് പദം തന്നെയാണ് ആ കരുണാനിധി – ഡിഎംകെ നേതാവും കരുണാനിധിയുടെ ഉറ്റസുഹൃത്തുമായിരുന്ന അബ്ദുല്ല അടിയാര്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയായ അടിയാര്‍ 17 വര്‍ഷം പാര്‍ടി മുഖപത്രമായ മുരശൊലിയുടെ പത്രാധിപരുമായിരുന്നു. എമ്പതുകളില്‍ ഇസ്‌ലാം സ്വീകരിച്ച അടിയാര്‍ അബ്ദുല്ല എന്ന്് പേര്‍ സ്വീകരിച്ചു. ഏറെ പ്രചാരം നേടിയ നാന്‍ കാതലിക്കും ഇസ്ലാം എന്ന അദ്ദേഹത്തിന്റെ കൃതി ഞാന്‍ സ്‌നേഹിക്കുന്ന ഇസ്ലാം എന്ന തലക്കെട്ടില്‍ മലയാളത്തിലും പ്രസിദ്ധീകൃതമായിട്ടുണ്ട്.

1995 -96ല്‍ ഉംറ തീര്‍ത്ഥാടനത്തിനായി സൗദിയിലെത്തിയപ്പോഴാണ് അബ്ദുല്ല അടിയാറെ സൗദി ഗസറ്റ് ദിനപത്രത്തിന് വേണ്ടി അഭിമുഖം നടത്താന്‍ അവസരം ലഭിച്ചത്. ബിജെപി ബാന്ധവം സംബന്ധിച്ച് കരുണാനിധിക്കും ഡിഎംകെക്കും നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ സാഹചര്യത്തില്‍ ഉററ സുഹൃത്തെന്ന നിലയില്‍ അബ്ദുല്ല അടിയാരോട് സ്വാഭാവികമായും ബിജെപി ബന്ധവും മുസ്ലിം വിരുദ്ധതയും ചോദ്യമുന്നയിച്ചു. വിശദീകരണങ്ങളൃം ന്യായീകരണങ്ങളും നിരത്തിയ ശേഷം അബ്ദുല്ല അടിയാര്‍ പറഞ്ഞു: നിങ്ങള്‍ക്കറിയാമോ, കരുണാനിധിക്ക് മുസ്‌ലിംകളെ വെറുക്കാനാവില്ല. അത്രയും ഗാഢമാണ് അദ്ദേഹത്തിന്റെ ബന്ധം-അദ്ദേഹം വിശദീകരിച്ചു: അഛന്‍ മുത്തവേലറും അമ്മ അഞ്ജുകം അമ്മാളും മകനിട്ട പേര് ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു. പക്ഷെ അദ്ദേഹം മുത്തുവേല്‍ കരുണാനിധി എന്ന് പേര് സ്വീകരിച്ചതിന് പിന്നില്‍ ഒരു പശ്ചാത്തലമുണ്ട്. മാതാപിതാക്കള്‍ക്ക്് ഒരു ആണ്‍കുഞ്ഞ് വേണമെന്ന് ഏറെ ആഗ്രഹമുണ്ടായിരുന്നു. പ്രദേശത്തെ കേള്‍വികേട്ട ഒരു മുസ്‌ലിം സൂഫിവര്യനെ കണ്ട് അവര്‍ ആണ്‍കുഞ്ഞിന് വേണ്ടി ലോകനാഥനോട് പ്രാര്‍ത്ഥിക്കാന്‍ സങ്കടമുണര്‍ത്തിച്ചു. ആഗ്രഹിച്ചത് പോലെ ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. തങ്ങള്‍ക്ക് ലഭിച്ച ആണ്‍കുഞ്ഞ് ദൈവത്തോടുള്ള ആ പുണ്യപുരുഷന്റെ പ്രാര്‍ഥനയുടെ ഉത്തരമാണെന്ന് ആ കുടുംബം ഉറച്ചുവിശ്വസിച്ചു. ആ പ്രാര്‍ത്ഥനയുടെയും കാരുണ്യത്തിന്റെയും സൂചകമായാണ് പിതാവിന്റെ പേരിനൊപ്പം കരുണാനിധിയെന്ന് പേര് സ്വീകരിച്ചതെന്ന് അടിയാര്‍ വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss