|    Sep 21 Thu, 2017 3:14 am
Home   >  Pravasi  >  Gulf  >  

റസിഡന്‍സ് പെര്‍മിറ്റ് നഷ്ടപ്പെട്ടാല്‍ റീ എന്‍ട്രി വിസ പരിഗണിക്കും

Published : 12th July 2016 | Posted By: sdq

ദോഹ: വിദേശ രാജ്യങ്ങളില്‍ നിന്ന് റസിഡന്‍സ് പെര്‍മിറ്റില്ലാതെ വരുന്നവര്‍ എയര്‍പോര്‍ട്ടില്‍ റീ എന്‍ട്രി വിസ ഹാജരാക്കിയാല്‍ മതിയെന്ന് ആഭ്യന്തര മന്ത്രാലയം.
റസിഡന്‍സ് പെര്‍മിറ്റ് നഷ്ടപ്പെടുകയോ കൈവശമില്ലാതെ വരികയോ ചെയ്യുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഐഡി നഷ്ടപ്പെട്ടെന്ന് കാണിക്കുന്ന തൊഴിലുടമയുടെ പ്രത്യേക റിപോര്‍ട്ട് ഹാജരാക്കേണ്ട ആവശ്യമില്ല. നാട്ടില്‍പ്പോയി ആറ് മാസത്തിനുള്ളില്‍ മടങ്ങുന്നവര്‍ക്കേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ആറ് മാസത്തില്‍ കൂടുതല്‍ കാലാവധിക്കു ശേഷമാണ് രാജ്യത്തേക്ക് മടങ്ങുന്നതെങ്കില്‍ റീ എന്‍ട്രി വിസയോടൊപ്പം റസിഡന്‍സ് പെര്‍മിറ്റ് നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കുന്ന തൊഴിലുടമയുടെ പ്രത്യേക റിപോര്‍ട്ടോടു കൂടിയേ പ്രവേശനം അനുവദിക്കുകയുള്ളൂ.
ഇത്തരം സന്ദര്‍ഭത്തില്‍ തൊഴിലുടമയില്‍ നിന്നുള്ള റീ എന്‍ട്രി വിസയും വിശദീകരണ റിപോര്‍ട്ടും ലഭ്യമാക്കാതെ വരുന്നത് നിയമവിരുദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ മുന്നറിയിപ്പുനല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക