|    May 28 Sun, 2017 4:46 am
FLASH NEWS

റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പ് അലസിപ്പിരിഞ്ഞു

Published : 3rd September 2016 | Posted By: SMR

പറവൂര്‍: നൂറ്റി മുപ്പതോളം അസോസിയേഷനുകള്‍ക്ക് അംഗത്തമുള്ള പറവൂര്‍ താലൂക്ക് റസിഡന്‍സ് അസോസിയേഷന്‍(പാട്രാക്) വാര്‍ഷിക കൗണ്‍സില്‍ യോഗമാണ് ഭാരവാഹി തര്‍ക്കത്തെ തുടര്‍ന്ന് അലസിപ്പിരിഞ്ഞത്. നിലവിലുള്ള ഭാരവാഹികളില്‍ ചിലര്‍ക്ക് വീണ്ടും തുടരണമെന്ന നിര്‍ബന്ധ ബുദ്ധിയാണ്  തര്‍ക്കങ്ങള്‍ക്കിടയായത്.
സര്‍ക്കാര്‍ പരിപാടികളിലും വിവിധ സമിതികളിലും അസോസിയേഷന്‍ പ്രതിനിധികള്‍ക്കു ലഭിക്കുന്ന അംഗീകാരവും സര്‍ക്കാര്‍ ഓഫിസുകളിലടക്കം സ്ഥാപിക്കാവുന്ന ബന്ധങ്ങളുമാണ് ഭാരവാഹിത്വത്തിന് പിടിവലിയാവാന്‍ കാരണമെന്ന് അറിയുന്നു.
അസോസിയേഷന്റെ നിലവിലെ ചട്ടം അനുസരിച്ചു രണ്ട്പ്രാവശ്യത്തില്‍ കൂടുതലായി തുടരാനാകില്ല. എന്നാല്‍ പൊതുയോഗത്തിന്റെ താല്‍പ്പര്യ പ്രകാരം പ്രത്യേക തീരുമാനമെടുത്താല്‍ ഒരുവട്ടംകൂടി തുടരാവുന്നതാണ്.
രണ്ടുവര്‍ഷമാണ് തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ കാലാവധി. കഴിഞ്ഞ 28 നു ചേര്‍ന്ന വാര്‍ഷിക കൗണ്‍സിലില്‍ ഭരണസമിതിയിലേക്കുള്ള മുപ്പതംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. തുടര്‍ന്ന് റിട്ടേണിങ് ഓഫിസറായ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്നും ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്നപ്പോഴാണ് തര്‍ക്കം.
നിലവില്‍ രണ്ടുടേം പൂര്‍ത്തിയാക്കിയ പ്രസിഡന്റ് ഒരുവട്ടംകൂടി തുടരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പൊതുയോഗത്തിന്റെ അനുമതിയില്ലാതെ തുടരാനാവില്ലെന്ന് അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ റിട്ടേണിങ് ഓഫിസറെകൂടി ഒരുവിഭാഗം കക്ഷിയാക്കിയപ്പോള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്നും പിന്‍വാങ്ങുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day