|    May 26 Fri, 2017 11:27 am
FLASH NEWS

റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഇന്റര്‍നാഷനല്‍ സ്‌കൂളുകളാക്കും: മന്ത്രി

Published : 4th July 2016 | Posted By: SMR

ആനക്കര (പാലക്കാട്): സംസ്ഥാനത്തെ 29 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഇന്റര്‍നാഷനല്‍ സ്‌കൂളുകളാക്കി ഉയര്‍ത്തുമെന്ന് പട്ടികജാതി പിന്നാക്ക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
കപ്പൂര്‍ പഞ്ചായത്ത് വിജയോല്‍സവം പറക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വിളിച്ചു യോഗങ്ങള്‍ അടുത്ത ദിവസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു കുട്ടികള്‍ക്കൊപ്പം മല്‍സരിക്കാനുളള അവസരം ഇതോടെ കുട്ടികള്‍ക്ക് കൈവരും. ഇപ്പോള്‍ സംസ്ഥാനത്തുളള കുട്ടികള്‍ താമസിച്ച് പഠിക്കുന്ന ഹോസ്റ്റലുകളുടെ നവീകരണമാണ് ആദ്യം നടത്തുന്നത്. ഇതിനുള്ള ഫണ്ട് ധനകാര്യവകുപ്പില്‍ നിന്ന് നല്‍കുമെന്ന് ധനകാര്യ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ നല്‍കുന്ന മെസ് അലവന്‍സ് 25 ശതമാനം കൂടി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വി ടി ബല്‍റാം എംഎല്‍എ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day