|    Apr 28 Fri, 2017 11:33 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റഷ്യ-ഒപെക് കൂടിക്കാഴ്ച അടുത്തയാഴ്ച തുര്‍ക്കിയില്‍

Published : 9th October 2016 | Posted By: SMR

ദോഹ: റഷ്യയും ഒപെക് രാജ്യങ്ങളും അടുത്തയാഴ്ച തു ര്‍ക്കിയില്‍ അനൗദ്യോഗിക ച ര്‍ച്ച നടത്തും. ഉല്‍പാദനം കുറയ്ക്കാനുള്ള ഒപെക്കിന്റെ തീരുമാനത്തിനു ശേഷം ആദ്യമായാണ് ഇരുകൂട്ടരും കൂടിക്കാഴ്ച നടത്തുന്നത്. ഇസ്തംബൂളില്‍ നടക്കുന്ന ലോക ഊര്‍ജ കോണ്‍ഗ്രസിനോടനുബന്ധിച്ചാണു ചര്‍ച്ച. ഒപെക് കൂട്ടായ്മയിലെ പ്രമുഖ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാന്‍, ഇറാഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.
ഒപെക് തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മുതല്‍ ഉയര്‍ന്നു തുടങ്ങിയ എണ്ണ വിലയില്‍ ഇന്നലെ നേരിയ ഇടിവുണ്ടായി. ബ്രെന്‍ഡ് ക്രൂഡ് വില ഇന്നലെ 52.84 ഡോളറില്‍ നിന്ന് 52.11 ഡോളറായാണു കുറഞ്ഞത്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി എണ്ണ വില അന്‍പതിനു മുകളില്‍ തുടരുകയാണ്.
മൂന്നര മാസത്തിനു ശേഷം ഇതാദ്യമായി യുഎസ് എണ്ണ ബാരലിനു 50 ഡോളറിനു മുകളിലെത്തി. ജൂണ്‍ 23നു ശേഷമാണ് യുഎസ് എണ്ണ വില 50 ഡോളര്‍ പിന്നിടുന്നത്. ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബര്‍ക്കിന്‍ഡോയുമായി ഇസ്തംബുളില്‍ ചര്‍ച്ച നടത്തുമെന്നു റഷ്യന്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെക്രട്ടറി ജനറലുമായും ഒപെക് പ്രതിനിധികളുമായും ഉല്‍പാദന നിയന്ത്രണ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഒപെക് അംഗങ്ങളായ ഖത്തര്‍, യുഎഇ, അല്‍ജീരിയ, വെനസ്വേല എന്നീ രാജ്യങ്ങളും ലോക ഊര്‍ജ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ മാസം അല്‍ജീരിയയില്‍ ചേര്‍ന്ന ഒപെക് യോഗമാണ് ഉല്‍പാദനം 3.25 മുതല്‍ 3.30 കോടി ബാരല്‍ വരെയാക്കി ചുരുക്കാന്‍ തീരുമാനിച്ചത്. ഓരോ രാജ്യങ്ങളും കുറയ്‌ക്കേണ്ട വിഹിതം നവംബര്‍ 30നു ചേരുന്ന ഒപെക് യോഗത്തില്‍ തീരുമാനിക്കുമെന്നാണ് ഒപെക് പ്രസിഡന്റും  ഖത്തര്‍ ഊര്‍ജമന്ത്രിയുമായ ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍സാദ അറിയിച്ചത്.
വിഹിതം നിശ്ചയിക്കുന്നതിനായി ഒപെക് പ്രതിനിധികളുടെ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനു മുമ്പായി റഷ്യ ഉ ള്‍പ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇസ്തംബുളിലെ ചര്‍ച്ചകള്‍.
ഇസ്തംബുളില്‍ കാര്യമായ തീരുമാനങ്ങളൊന്നും എടുക്കാന്‍ സാധ്യതയില്ലെങ്കിലും അല്‍ജീരിയ യോഗത്തിനു ശേഷമുള്ള അടുത്ത ചുവടിനെ കുറിച്ച് ആലോചന നടക്കും. നേരത്തേ ഉല്‍പാദന നിയന്ത്രണത്തിന് അനുകൂല നിലപാട് എടുത്തിരുന്ന റഷ്യ ഒപെക് തീരുമാനത്തിനു ശേഷം വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day