|    Dec 11 Tue, 2018 3:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യന്‍ ഹാക്കര്‍മാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി മൈക്രോസോഫ്റ്റ്‌

Published : 22nd August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: റഷ്യന്‍ ഹാക്കര്‍മാര്‍ യുഎസ് ഉപദേശക സംഘത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി മൈക്രോസോഫ്റ്റ് വെളിപ്പെടുത്തല്‍. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹിലരി ക്ലിന്റണിന്റെ ഇ-മെയിലുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഹാക്കര്‍മാര്‍ ഉപദേശകസംഘത്തിലെ രണ്ടുപേരുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ചതായി മൈക്രോസോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍. ഇതുകൂടാതെ മൂന്നുപേരുടെ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചതായും പറയുന്നു. സ്‌ട്രോണ്‍ഷ്യം എന്നും ഫാന്‍സി ബിയര്‍ എന്നും ഹാക്കര്‍മാരുടെ സംഘത്തെ വിളിക്കുന്നു. ഇവരാണ് ഹിലരി ക്ലിന്റണിന്റെ ഇ-മെയിലുകള്‍ ചോര്‍ത്തിയത്. ഫാന്‍സി ബിയറിന് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ജിആര്‍യുവുമായി ബന്ധമുണ്ടെന്ന് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന പ്രത്യേക കൗണ്‍സില്‍ പറഞ്ഞു. ഫാന്‍സി ബിയറുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 84 വ്യാജ വെബ്‌സൈറ്റുകള്‍ പൂട്ടിച്ചതായി മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss