|    May 27 Sat, 2017 11:32 pm
FLASH NEWS

റഷ്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുന്നതായി ബള്‍ഗേറിയ

Published : 25th July 2016 | Posted By: SMR

സോഫിയ: റഷ്യന്‍ വ്യോമസേനയുടെ വിമാനങ്ങളും വാണിജ്യവിമാനങ്ങളും തുടര്‍ച്ചയായി വ്യോമാതിര്‍ത്തി ലംഘിക്കുന്നത് പ്രകോപനപരമെന്ന് ബള്‍ഗേറിയ. കഴിഞ്ഞ മാസങ്ങളിലായി റഷ്യന്‍ വിമാനങ്ങളുടെ അതിര്‍ത്തിലംഘനം കൂടിവരുകയാണെന്ന് ബള്‍ഗേറിയ പ്രതിരോധമന്ത്രി നികോളെയ് നെന്‍ചെവ് ടെലിവിഷന്‍ ചാനലില്‍ പറഞ്ഞു. കഴിഞ്ഞ മാസം നാറ്റോ വ്യോമമേഖലാ അതിര്‍ത്തി നാലു തവണയാണ് റഷ്യ ലംഘിച്ചത്. ആറു തവണ റഷ്യന്‍ യാത്രാ വിമാനവും അതിര്‍ത്തി ലംഘിച്ചു. അതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട് റഷ്യ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തോട് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. നാറ്റോയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കരുതെന്ന് ജനുവരിയില്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടെന്‍ബര്‍ഗ് റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day