|    Jan 20 Fri, 2017 9:31 am
FLASH NEWS

റഷ്യന്‍ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കുമെന്ന് നാറ്റോ

Published : 10th July 2016 | Posted By: SMR

വാഴ്‌സ: റഷ്യയുമായുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ചകളുടെയും പ്രതിരോധത്തിന്റെതുമായ പുതിയ നയത്തിന് സഖ്യത്തിലെ നേതാക്കള്‍ ഒറ്റക്കെട്ടായി പിന്തുണ നല്‍കിയതായി നാറ്റോ മേധാവി ജെന്‍സ് സ്‌റ്റോള്‍ടെന്‍ബര്‍ഗ്. തങ്ങള്‍ ഒരുമിച്ചു നില്‍ക്കും എന്ന സന്ദേശമാണ് നാറ്റോക്ക് നല്‍കാനുള്ളതെന്ന് സ്‌റ്റോള്‍ടെന്‍ബര്‍ഗ് പറഞ്ഞു. പോളണ്ട് തലസ്ഥാനമായ വാഴ്‌സയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയില്‍ നാറ്റോ സഖ്യത്തിലെ 28 നേതാക്കള്‍ പങ്കെടുത്തു.
അടുത്തിടെ പോളണ്ടില്‍ റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് നാറ്റോ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇത് റഷ്യയെ പ്രകോപിപ്പിച്ചിരുന്നു. പശ്ചാത്തലത്തിലായിരുന്നു നാറ്റോ നേതാക്കളുടെ ചര്‍ച്ച

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക